ETV Bharat / state

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു ; കൊല്ലപ്പെട്ടത് അബ്ദുല്‍ ജലീല്‍ - മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊന്നു

ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചത്

Muslim League leader hacked to death  Muslim League Manjeri Municipal Councilor Thalappil Abdul Jalil  മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊന്നു  മുസ്ലിം ലീഗ് മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ
Muslim League leader hacked to death
author img

By

Published : Mar 30, 2022, 10:01 PM IST

മലപ്പുറം: അജ്ഞാതരുടെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രതിനിധിയും മഞ്ചേരി മുനിസിപ്പൽ കൗൺസിലറുമായ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. തലക്ക് ഗുരുതരമായി വെട്ടേറ്റ ജലീല്‍ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചത്. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനം കുട്ടിപ്പാറയില്‍ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.

Also Read: ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു ; നടുക്കുന്ന വീഡിയോ

കിഴക്കേതല 16ാം വാർഡ് യു.ഡി.എഫ് കൗൺസിലറായിരുന്നു. ആദ്യം മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജലീലിനെ പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കാറിന്‍റെ പിറകുവശത്തെ ചില്ല് തകർത്ത നിലയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.