മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കേരള കോൺഗ്രസ് എം വിഷയത്തില്‍ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥ ചർച്ചക്ക് തയ്യാറാണ്. കൂട്ടായ ചർച്ചയിലാണ് തീരുമാനം ഉണ്ടാകേണ്ടത്. ജോസ് കെ മാണിയെ തിരിച്ചുകൊണ്ടുവരാൻ ആകും എന്നാണ് പ്രതീക്ഷ. രാഷ്‌ട്രീയത്തിൽ ഒന്നും അസംഭവ്യമല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം ഗൗരവമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി
കേരള കോൺഗ്രസ് വിഷയത്തിൽ മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്നും കുഞ്ഞാലിക്കുട്ടി