ETV Bharat / state

എം.എസ്.പി നൂറാം വാര്‍ഷിക ആഘോഷം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും - മലബാര്‍ സ്പെഷ്യല്‍ പൊലീസ്

എം.എസ്.പി ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച സെന്‍റിനറി ഗേറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. പി. ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

MSP 100th Anniversary Celebration  malabar special police  മുഖ്യമന്ത്രി പിണറായി വിജയന്‍  മലബാര്‍ സ്പെഷ്യല്‍ പൊലീസ്  എംഎസ്‌പി ശതാബ്‌ദി ആഘോഷം
എം.എസ്.പി നൂറാം വാര്‍ഷിക ആഘോഷം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
author img

By

Published : Jan 25, 2021, 11:50 PM IST

Updated : Jan 26, 2021, 12:08 AM IST

മലപ്പുറം: മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍റെ (എംഎസ്‌പി) ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാവും. എം.എസ്.പി ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച സെന്‍റിനറി ഗേറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. പൊലീസ് ഓര്‍കസ്ട്ര തയ്യാറാക്കിയ നൂറാം വാര്‍ഷിക ആഘോഷത്തിന്‍റെ തീം സോങ്ങും ചടങ്ങില്‍ ആലപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കൊവിഡ് പ്രതിസന്ധികള്‍ മാറിയശേഷം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ഡി.ഐ.ജി പി.പ്രകാശ് പറഞ്ഞു.

എം.എസ്.പി നൂറാം വാര്‍ഷിക ആഘോഷം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
കേരള പൊലീസ് മ്യൂസിയം, ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക്, മൊബൈല്‍ എക്‌സിബിഷന്‍, തെരുവ് നാടകം, എം.എസ്.പി. സെന്‍റിനറി സ്റ്റാമ്പ്, എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന കേരള പൊലീസ് ബാന്‍ഡ് ഷോ, എം.എസ്.പി സെന്‍റിനറി ലോഗോ, എം.എസ്.പി സ്‌കൂളില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, ഫുട്ബോള്‍ അക്കാദമി, എം.എസ്.പി ആശുപത്രി പുതുക്കി പണിയല്‍, ജില്ലയിലെ വിവിധ പൊലീസ് യൂണിറ്റുകളിലെ സേനാംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന കലാപരിപാടികള്‍ തുടങ്ങിയവയാണ് ആഘോഷങ്ങളുടെ ഭാഗമായി എം.എസ്.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

എംഎസ്‌പി
1921 സെപ്റ്റംബര്‍ 30ന് മലപ്പുറം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മലബാര്‍ സ്പെഷ്യല്‍ പൊലീസ് നാടിനും കേരള പൊലീസ് സേനയ്ക്കും നല്‍കിയ സംഭാവനകള്‍ ഏറെയാണ്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ ആര്‍മിയോടൊപ്പം മലബാര്‍ സ്പെഷ്യല്‍ പൊലീസും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

കേരള ആംഡ് പൊലീസ് ബാറ്റലിയന്‍റെ ഭാഗമായി ലോ ആന്‍ഡ് ഓര്‍ഡര്‍, വി.ഐ.പി സെക്യൂരിറ്റി, ട്രാഫിക് മാനേജ്‌മെന്‍റ്, പൊലീസ് ട്രെയിനിങ്, കമാന്‍ഡോ ട്രെയിനിങ്, ശബരിമല തീര്‍ഥാടനം, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് തുടങ്ങി നിരവധി സേവനങ്ങള്‍ സുതാര്യമായി നിര്‍വഹിക്കുന്നു.

എം.എസ്‌പിയുടെ ആരംഭ കാലഘട്ടത്തില്‍ ജില്ലയിലെ നിലമ്പൂര്‍, അരീക്കോട്, ക്ലാരി, പാണ്ടിക്കാട്, മേല്‍മുറി എന്നിവിടങ്ങളില്‍ ഡിറ്റാച്ച്‌മെന്‍റ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മലപ്പുറം ഹെഡ് ക്വാര്‍ട്ടേസിന് പുറമെ നിലമ്പൂര്‍, മേല്‍മുറി ഡിറ്റാച്ച്‌മെന്‍റ് ക്യാമ്പുകളിലായാണ് സേനയുടെ പ്രവര്‍ത്തനം. കൊവിഡ് കാലത്തും പ്രളയത്തിന്‍റെ സമയങ്ങളിലും എംഎസ്‌പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

Last Updated : Jan 26, 2021, 12:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.