ETV Bharat / state

ഓണം അടിച്ചുപൊളിക്കാന്‍ രൂപമാറ്റം വരുത്തിയ വാഹനം ; കൈയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്

ഓണം ആഘോഷമാക്കാന്‍ മലപ്പുറം ജില്ലയിലെ ഒരു കോളജില്‍ എത്തിച്ച ആള്‍ടറേഷന്‍ നടത്തിയ വാഹനം ജില്ല മോട്ടോർ വാഹന വകുപ്പ് പിടികൂടി

motor vehicle department caught ultresion vehicles  ultresion vehicles in malappuram  celebtare onam in colleges  ultresion vehicles to celebtare onam  motor vehicle department in malappuram  malappuram m latest news  രൂപമാറ്റം വരുത്തിയ വാഹനം  കൈയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്  അൾട്രഷൻ നടത്തിയ വാഹനം  മലപ്പുറം ജില്ലയിലെ കോളേജുകളിൽ  ഓണാഘോഷം ആഘോഷമാക്കാന്‍  ജില്ലാ മോട്ടോർ വാഹന വകുപ്പ്  പരിശോധന കര്‍ശനമാക്കും  മലപ്പുറം ഓണാഘോഷം  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  മലപ്പുറം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഓണാഘോഷം അടിച്ചുപൊളിക്കാന്‍ രൂപമാറ്റം വരുത്തിയ വാഹനംമെത്തിച്ചു; കൈയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്
author img

By

Published : Sep 1, 2022, 7:22 PM IST

മലപ്പുറം : രൂപമാറ്റം വരുത്തിയ വാഹനം പിടികൂടി ജില്ല മോട്ടോർ വാഹന വകുപ്പ്. ഒരു കോളജില്‍ ഓണാഘോഷത്തിനായാണ് വാഹനം എത്തിച്ചത്. ഇത്തരം വാഹനങ്ങള്‍ നിരത്ത് കൈയ്യടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പുത്തനത്താണിയിൽ നടത്തിയ പരിശോധനയിലാണ് നടപടി.

പഴയ ഹോണ്ട സിവിൽ കാർ ആണ് ലക്ഷങ്ങൾ ചിലവഴിച്ച് രൂപമാറ്റം വരുത്തി വിദ്യാർഥികൾ സഞ്ചരിച്ചിരുന്നത്. ഡോറും ബമ്പറും പുതിയ രൂപത്തിലാണ്. ഇതോടെ കാര്‍ എംവിഐ മുഹമ്മദ് ഷഫീഖിൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഓണം അടിച്ചുപൊളിക്കാന്‍ രൂപമാറ്റം വരുത്തിയ വാഹനം ; കൈയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്

പരിശോധന കര്‍ശനമാക്കും : ഓണാഘോഷം അതിരുകടക്കാതിരിക്കാൻ എല്ലാ ക്യാമ്പസുകളിലും മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ ആര്‍ടിഒ പ്രമോദ് കുമാർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പുത്തനത്താണിയിലെ ഒരു സ്വകാര്യ കോളജിന്‍റെ പരിസരത്ത് പരിശോധന നടത്തുമ്പോഴാണ് ക്യാമ്പസിനകത്ത് രൂപമാറ്റം വരുത്തിയ കാര്‍ കണ്ടെത്തിയത്.

പിടികൂടിയ വാഹനം കൽപകഞ്ചേരി സ്റ്റേഷനിലേക്ക് മാറ്റി. പതിനെണ്ണായിരം രൂപ പിഴ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പഴയ രൂപത്തിലാക്കി ആര്‍സി ഹാജരാക്കുകയും വേണം. എഎംവിഐ സുരേഷ് കെ വിജയൻ, സജീഷ് മേലേപ്പാട്ട് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.