ETV Bharat / state

പ്രളയ പുനരധിവാസ പ്രവര്‍ത്തനം; കവളപ്പാറയില്‍ യോഗം ചേര്‍ന്നു

ജിയോളജിക്കല്‍ സര്‍വ്വെ അധികൃതര്‍ നടത്തിയ പഠനത്തില്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രദേശത്ത് നിന്നും മാറിത്താമസിക്കേണ്ട 72 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചതായും  എംഎല്‍എ  പി.വി അന്‍വര്‍ അറിയിച്ചു.

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ യോഗം ചേര്‍ന്നു  latest malappuram  kavalappara
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ യോഗം ചേര്‍ന്നു
author img

By

Published : Jan 5, 2020, 12:39 AM IST

മലപ്പുറം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ എം.എല്‍.എയുടെ സന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ജിയോളജിക്കല്‍ സര്‍വ്വെ അധികൃതര്‍ നടത്തിയ പഠനത്തില്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിന്നും മാറിത്താമസിക്കേണ്ട 72 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചതായും എംഎല്‍എ പി.വി അന്‍വര്‍ അറിയിച്ചു. വീട് പൂര്‍ണമായി നഷ്ടപ്പെട്ട ജനറല്‍ വിഭാഗത്തില്‍പെട്ട മുപ്പത്തിയെട്ട് കുടുംബങ്ങള്‍ക്കും പുതിയ വീടിന് അനുമതിയായിട്ടുണ്ട്. ദുരതബാധിതരുടെ ലിസ്റ്റില്‍ നിന്നും വിട്ടുപോയ ആളുകള്‍ ഉടന്‍ വില്ലേജ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള നടപടികള്‍ ചെയ്യാം. സ്ഥലം കണ്ടെത്തിയാല്‍ അന്‍പതിനായിരം രൂപ മുന്‍കൂറായി നല്‍കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബാക്കിയുള്ള തുക അനുവദിക്കും. തുടര്‍ന്ന് മൂന്ന് ഘട്ടമായി വീട് നിര്‍മാണത്തിനുള്ള പണം അനുവദിക്കും.

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ യോഗം ചേര്‍ന്നു

ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിന് ചില കക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എംഎല്‍എ പറഞ്ഞു. കണ്ടെത്തിയ ഭൂമി തിരഞ്ഞെടുക്കാന്‍ ഞായറാഴ്ച് വീണ്ടും കവളപ്പാറയില്‍ യോഗം ചേരും. തുടര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി കരുണാകരന്‍ പിളള അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍, ആനപ്പാന്‍ സുന്ദരന്‍, സി.പി ജമാല്‍ എന്നിവര്‍ സംസാരിച്ചു.

Intro:പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ എം.എല്‍.എയുടെ സാിധ്യത്തില്‍ യോഗം ചേര്‍ന്നു. Body:എടക്കര: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ എം.എല്‍.എയുടെ സാിധ്യത്തില്‍ യോഗം ചേര്‍ന്നു. ജിയേളജിക്കല്‍ സര്‍വ്വെ അധികൃതര്‍ നടത്തിയ പഠനത്തില്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുതും, മാറിത്താമസിക്കേണ്ടതുമായ 72-കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചതായി എം.എല്‍.എ പി.വി അന്‍വര്‍ അറിയിച്ചു. ഇതിന് പുറമെ വീട് പൂര്‍ണമായി നഷ്ടപ്പെട്ട ജനറല്‍ വിഭാഗത്തില്‍പെട്ട മുപ്പത്തിയെട്ട്് കുടുംബങ്ങള്‍ക്കും പുതിയ വീടിന് അനുമതിയായിട്ടുണ്ട്. ദുരതബാധിതരുടെ ലിസ്റ്റില്‍ നിന്നും വിട്ടുപോയ ആളുകള്‍ ഉടന്‍ വില്ലേജ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. കൈപ്പിനി നെല്ലിപ്പൊയിലില്‍ എന്‍പത്തിയൊന്‍പത് ഹെക്ടര്‍ ഭൂമി ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ വനം വകുപ്പില്‍ നിന്നും ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ഇവിടേക്ക് താമസമാക്കാര്‍ കവളപ്പാറയിലെ കുടുംബങ്ങള്‍ തയ്യാറായിട്ടില്ല. പോത്തുകല്‍ പഞ്ചായത്തിലെ വെള്ളിലമാട് ഒന്ന് രണ്ട് സ്ഥലങ്ങള്‍ വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടുവരികയാണ്. താല്‍പര്യമുള്ള കുടുംബങ്ങള്‍ക്ക് ഇവിടെ വീട് നിര്‍മ്മിച്ച് താമസമാക്കാം. സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള നടപടികള്‍ ചെയ്യാം. സ്ഥലം കണ്ടെത്തിയാല്‍ അന്‍പതിനായിരം രൂപ മുന്‍കൂറായി നല്‍കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബാക്കിയുള്ള തുക അനുവദിക്കും. തുടര്‍ന്ന് മൂന്ന് ഘട്ടമായി വീട് നിര്‍മ്മാണത്തിനുള്ള പണം അനുവദിക്കും. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിന് ചില കക്ഷികള്‍ നടത്തു ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എം.എല്‍.എ പറഞ്ഞു. കണ്ടെത്തിയ ഭൂമി തിരഞ്ഞെടുക്കാന്‍ ഇന്ന് വീണ്ടും കവളപ്പാറയില്‍ യോഗം ചേരും. തുടര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍ പിളള അധ്യക്ഷത വഹിച്ചു. സി.പി.എം എാരിയാ സെക്രട്ടറി ടി രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍, ആനപ്പാന്‍ സുന്ദരന്‍, സി.പി ജമാല്‍ എ്ിവര്‍ സംസാരിച്ചു.
ചിത്രവിവരണം-കവളപ്പാറയില്‍ ചേര്‍ന്ന യോഗത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ സംസാരിക്കുന്നു.
**Conclusion:Etv

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.