ETV Bharat / state

കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ.കെ ഷൈലജ

ആരോഗ്യമേഖലയ്ക്ക് കേന്ദ്ര വിഹിതമായി ഒരു ശതമാനം തുക മാത്രമാണ് നൽകുന്നതെന്നും ഏത് ഫണ്ടായാലും അതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്നും കെ.കെ ഷൈലജ

MINISTER KK SHYLAJA TEACHER AGAINST CENTRAL GOVT  കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി കെ.കെ ഷൈലജ  കെ.കെ ഷൈലജ  SHAILAJA
കെ.കെ ഷൈലജ
author img

By

Published : Jan 11, 2020, 3:26 PM IST

Updated : Jan 11, 2020, 4:34 PM IST

മലപ്പുറം: കേരളത്തിലെ ആരോഗ്യമേഖലയെ കേന്ദ്ര സർക്കാർ പൂർണമായും തഴഞ്ഞെന്ന് മന്ത്രി കെ.കെ ഷൈലജ. ആരോഗ്യമേഖലയ്ക്ക് കേന്ദ്ര വിഹിതമായി ഒരു ശതമാനം തുക മാത്രമാണ് നൽകുന്നതെന്നും ഏത് ഫണ്ടായാലും അതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്നും മന്ത്രി പറഞ്ഞു. ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി കെ.കെ ഷൈലജ

ശുചിത്വം ഉറപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് അംഗങ്ങളും ചേർന്ന് ആരോഗ്യ സംരക്ഷണ സേന രൂപീകരിക്കാൻ മുൻകൈയ്യെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന ആദ്യ ഘട്ടത്തിൽ തന്നെ 44 ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങി. വൃക്ക, ജീവിതശൈലി രോഗങ്ങൾ എന്നിവ വർധിച്ചതായി പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സ നൽകാൻ ലക്ഷ്യമിട്ട് അമൃതം ആരോഗ്യം പദ്ധതി തുടങ്ങിയത്. ഇതിനകം ഒട്ടുമിക്ക സർക്കാർ ആശുപത്രികളെയും രോഗീ സൗഹ്യദമാക്കാനും ഹൈടെക്കാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഭാരിച്ച സാമ്പത്തിക ചെലവില്ലാതെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Intro:കേന്ദ്ര സർക്കാറിനെ വിമർശിച്ച് മന്ത്രി കെ.കെ ഷൈലജ ടീച്ചർ. ആരോഗ്യമേഖലയ്ക്ക് കേന്ദ്ര വിഹിതമായി ഒരു ശതമാനം തുക മാത്രമാണ് നൽകുന്നതെന്നും ഏത് സർക്കാറിന്റെ ഫണ്ടായാലും അതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്ന് മന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സയേക്കാൾ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കെ.കെ ഷൈലജ ടീച്ചർ കൂട്ടിച്ചേർത്തുBody:പകച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും പുതിയ കാലത്ത് വലിയ വെല്ലുവിളിയായ പുതിയ കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കേന്ദ്ര സർക്കാർ കേവലം ഒരു ശതമാനം തുക മാത്രമാണ് അ നു വ ദിക്കുന്നതെന്നും ഇത് നാമമാത്രമായ തുകയാണെന്നും മന്ത്രി കെ. കെ ഷൈലജ ടീച്ചർ പറഞ്ഞു.

(ബൈറ്റ് - പ്രസംഗം)
കെ.കെ ഷൈലജ ടീച്ചർ
ആരോഗ്യ വകുപ്പ് മന്ത്രി

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സയ്ക്കുള്ളതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ചികിത്സയേക്കാൾ രോഗ പ്രതിരോധത്തിന് ഊന്നൽ നൽകുകയും കുടുംബാരോഗ്യ കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ ശാക്തീകരിക്കുകയും വേണം. ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ഓരോ പഞ്ചായത്തും ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പാക്കണം. വീട്ടിലും നാട്ടിലും ശുചിത്വം ഉറപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗങ്ങളും ചേർന്ന് ആരോഗ്യ സംരക്ഷണ സേന രൂപീകരിക്കാൻ മുൻകൈയ്യെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അതിനാൽ ദീർഘ വീക്ഷണത്തോടെയുള്ള രോഗ പ്രതിരോധ നടപടികളാണ് പ്രധാനം. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന ആദ്യ ഘട്ടത്തിൽ തന്നെ 44 ഡയാലിസിസ് സെൻററുകൾ തുടങ്ങി. എന്നാൽ വൃക്ക രോഗികളുടെ ആധിക്യം ഭയപ്പെടുത്തുന്നതായിരുന്നു. അതിനാലാണ് മുൻ കൂട്ടി പരിശോധന നടത്തി രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാൻ ലക്ഷ്യമിട്ട് അമൃതം ആരോഗ്യം പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയിലൂടെ ഇതിനകം ഒന്നരക്കോടി ജനങ്ങളുടെ വിശദ ദേഹപരിശോധന നടത്തി. ആശുപത്രികളുണ്ടാക്കുന്നതിനൊപ്പം രോഗപ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനകം ഒട്ടുമിക്ക സർക്കാർ ആശുപത്രികളെ രോഗീ സൗഹ്യദമാക്കാനും ഹൈടെക്കാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഭാരിച്ച സാമ്പത്തിക ചെലവില്ലാതെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി 2.29 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
വി അബ്ദുറഹ്മാൻ എംഎൽഎ അധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എ റസാഖ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന, എൻ ആർ എച്ച് എം പ്രതിനിധി ഡോ. ഷിബുലാൽ, ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്കർ കോറാട് തുടങ്ങിയവർ സംസാരിച്ചു.

Conclusion:ചികിത്സക്കൊപ്പം രോഗ പ്രതിരോധവും പ്രധാനം
Last Updated : Jan 11, 2020, 4:34 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.