മലപ്പുറം: കായികരംഗത്ത് ഒന്നാംകിട സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. നിലമ്പൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിന്‍റെ ഒന്നാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു. ശിലാഫലകം മാട്ടുമ്മല്‍ സലീം അനാച്ഛാദനം ചെയ്തു.
കിറ്റ്‌കോ പ്രതിനിധി പി.എ. നിഖില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എം. ബഷീര്‍, കെ. റഹീം, സ്‌കറിയ ക്‌നാംതോപ്പില്‍, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, വാര്‍ഡംഗം റനീഷ് കുപ്പായം, എം.കെ. ഇ.പദ്മക്ഷന്‍, ജനതാദള്‍ ജില്ലാ വൈസ പ്രസിഡന്‍റ് എരഞ്ഞിക്കല്‍ ഇസ്മായില്‍, ബിനോയ് പാട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റിലാണ് നിലമ്പൂരില്‍ സ്‌റ്റേഡിയം കോംപ്ലക്‌സ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മൂന്ന് ഘട്ടങ്ങളിലായാണ് സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുക. ഇതില്‍ ഫിഫ നിഷ്‌കര്‍ഷിക്കുന്ന ഫുട്‌ബോള്‍ മൈതാനവും ഗാലറിയോടുകൂടിയ പവലിയന്‍ കെട്ടിടവുമാണുള്ളത്. മൂന്ന് നിലകളിലുള്ള കെട്ടിടത്തില്‍ കളിക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ 400 മീറ്റര്‍ മൈതാനവും സിന്തറ്റിക് ട്രാക്കുമാണുള്ളത്. മൂന്നാം ഘട്ടത്തിലാണ് 25 മീറ്റര്‍ പരിശീലന നീന്തല്‍കുളവും വിവിധോപയോഗ ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മിക്കും. മൊത്തം 18.6 കോടി രൂപയാണ് സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണ ചെലവ്. അടുത്ത മാര്‍ച്ചോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. എരുമമുണ്ട സ്വദേശി കൊമ്പൻ സക്കീറിനാണ് നിർമ്മാണ ചുമതല.