ETV Bharat / state

മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സാ പിഴവ്; ആളുമാറി ശസ്ത്രക്രിയ നടത്തി - operation

ഏഴ് വയസുക്കാരന്‍റെ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സാ പിഴവ്: ആളുമാറി ശസ്ത്രക്രിയ നടത്തി
author img

By

Published : May 21, 2019, 11:32 PM IST

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിൽ ഏഴ് വയസുക്കാരന്‍റെ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദ് - ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഡോക്ടറെ അറിയിച്ചതിനെ തുടർന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയുകയായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് രോഗിയെ മാറാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ആറ് വയസുകാരന്‍ ധനുഷിനാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ രണ്ട് പേരെയും ഒരുമിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഡാനിഷിന് മൂക്കിലെ ദശ മാറ്റാനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നടത്തേണ്ടത്.

എന്നാൽ തിയേറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടെത്തിയെന്നും ഉടനെ ഓപ്പറേഷന്‍ നടത്തുകയുമായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് മൂക്കിനാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്നും വയറിന് ഓപ്പറേഷന്‍ ചെയുന്നതിന് മുമ്പ് തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. അഞ്ച് മാസമായി ഒപിയില്‍ ചികില്‍സയിലുള്ള ഡാനിഷിനെ തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി. ജനുവരി 21നാണ് ഡാനിഷ് ആദ്യം ചികില്‍സതേടി ആശുപത്രിയില്‍ എത്തിയത്.

.

Intro:Body:

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴുവയസുക്കാരന്റെ മൂക്കിന് പകരം വയറിനു ശസ്ത്രക്രിയ നടത്തി. കരുവാരക്കുണ്ട് കേരളാ എസ് റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രിയ നടത്തിയത്. ചെവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് രോഗിയെ മാറാന്‍ ഇടയക്കിയതെന്നാണ് കരുതുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷമി ദമ്പതികളുടെ മകന്‍ ധനുഷ്(6)നാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ചെവ്വാഴ്ച രാവിലെ രണ്ടുപേരെയും ഒരുമിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചു. ഡാനിഷിന് മൂക്കിലെ ദശ മാറ്റാനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ഡാനിഷിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ ചെയ്തായി രക്ഷിക്കള്‍ ശ്രദ്ധിച്ചു. വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയും നടത്തി. തിയേറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടത്തിയെന്നും ഉടനെ ഓപ്പറേഷന്‍ നടത്തുകയുമായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് മൂക്കിനാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്നും വയറിന് ഓപ്പറേഷന്‍ ചെയുന്നതിന് മുമ്പ് തങ്ങളോട് അനുമിതി വാങ്ങിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. അഞ്ചുമാസമായി ഒപിയില്‍ ചികില്‍സയിലുള്ള ഡാനിഷിനെ തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി. ജനുവരി 21നാണ് ഡാനിഷ് ആദ്യം ചികില്‍സതേടി ആശുപത്രിയില്‍ എത്തിയത്. പിന്നീട് ശസ്ത്രക്രിയക്ക് തിയതി കുറിച്ച് നല്‍കുകയായിരിന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃ്പതികരമാണെന്നും സംഭവത്തില്‍ വിഷദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍ നന്ദകുമാര്‍ പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.