മലപ്പുറം : 16 കിലോഗ്രാം കഞ്ചാവുമായി (Marijuana) രണ്ടുപേരെ പാണ്ടിക്കാട് പൊലീസ് (pandikkad police) പിടികൂടി. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാൻ സ്വദേശി (Rajasthan Native) ഉദയ് സിങ് (30) എന്നിവരെയാണ് ടൗൺ പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.
ആന്ധ്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിക്കുന്ന മാഫിയയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചത്.
also read: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം
2012ൽ കഞ്ചാവ് കേസിൽ പിടിയിലായി ഒന്നരവർഷം ജയിൽശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് സുരേഷ്. ഉദയ് സിങ് സ്വദേശത്ത് വധശ്രമക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.