മറയൂർ: ചന്ദനം ഇനി വനം വകുപ്പിൻ്റെ തടിഡിപ്പോകളിൽ നിന്നും വിലക്ക് വാങ്ങാം വിൽപ്പനയ്ക്കായി
നിലമ്പൂർ അരുവാക്കോട് ഡിപ്പോയിൽ എത്തിച്ച ചന്ദന ക്ഷണം ആദ്യം സ്വന്തമാക്കി എടവണ്ണ സ്വദേശി തേലക്കാട്ട് വീട്ടിൽ സക്കീർ.
205 ഗ്രാം തൂക്കമുള്ള ചന്ദന തടി നികുതി ഉൾപ്പെടെ 3500 രൂപ നൽകിയാണ് സകീർ സ്വന്തമാക്കിയത്(Marayur Sandal Sale At Nilmbur Forest Depot:).
നിലമ്പൂർ ഡിപ്പോയിൽ നിന്നും ചന്ദന തടി വാങ്ങുന്ന ആദ്യത്തെ വ്യക്തിയായതിൽ സന്തോഷമുണ്ടെന്നുംസുഗന്ധദ്രവ്യത്തിൻ്റെ ആവശ്യത്തിനാണ് വാങ്ങിയതെന്നും സക്കീർ പറഞ്ഞു. വനം വകുപ്പിൻ്റെ മലപ്പുറം ജില്ലയിലെ തടി ഡിപ്പോകളിൽ മറയൂർ ചന്ദനം വിലപ്പനക്ക് ഒരുക്കുന്നത് ഇത് ആദ്യമാണ്.
പ്രസദ്ധമായ നിലമ്പൂർ തേക്കിനും ഈട്ടിമരങ്ങൾക്കും പുറമെ ഇനിമുതൽ മറയൂർ ചന്ദനവും വിലക്ക് വാങ്ങാം. വനം വകുപ്പിൻ്റെ പാലക്കാട് തടി വിൽപ്പനഡിവിഷന്‍റെ കീഴിലെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും വാളയാർ തടി ഡിപ്പോയിലുമാണ് പേരുകേട്ട മേൽത്തരം മറയൂർ ചന്ദനത്തിന്‍റെ ചില്ലറ വിൽപ്പന ആരംഭിച്ചത്. ചന്ദനം വിൽപ്പനക്കെത്തിയതറിഞ്ഞ് വടക്കേ മലബാറിൽ നിന്നുൾപ്പെടെ നിരവധി പേർ വിളിക്കുന്നുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
ഓയിൽ കണ്ടന്‍റ് , തടിയുടെ കാതൽ, സുഗന്ധം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണം നിശ്ചയിക്കുന്നതെന്ന് വനപാലകര്‍ പറഞ്ഞു. വ്യക്തികൾക്കും ആരാധാനാലയങ്ങൾക്കും ചന്ദനം വനം വകുപ്പിന്‍റെ ഓഫീസിൽ നിന്ന് വാങ്ങാം. വ്യക്തികൾക്ക് ഒരു കീലോഗ്രാം വരെയാണ് ലഭിക്കുക.തിരിച്ചറിയൽ രേഖ ഹാജരാക്കണം ആരാധാനാലയങ്ങൾ ലെറ്റർ പാഡിൽ അപേക്ഷിക്കണം. നികുതി ഉൾപ്പെടെ വില ഇ ട്രഷറി വഴി അടയ്ക്കണം. നിലവിലുള്ള ചന്ദനം വിറ്റഴിക്കുന്നതനുസരിച്ച് വീണ്ടും ചന്ദനം എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.