മലപ്പുറം: മങ്കട സര്‍ക്കാര്‍ ആശുപത്രിയിൽ ഉച്ചക്ക് ശേഷം ഒപി ബഹിഷ്കരിച്ച് ഡോക്‌ടർമാർ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡോക്‌ടര്‍മാരുടെ ഒപി ബഹിഷ്‌കരണം രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അഞ്ച് ഡോക്‌ർമാരുള്ള പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ ഉച്ചക്ക് ശേഷം ഒരു ഡോക്‌ടര്‍ ഒപി ചികിത്സക്ക് ഉണ്ടാകണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ഡോക്‌ടര്‍മാരുടെ അനാസ്ഥ.
ഒപി വിഭാഗം കൃത്യമായി നടക്കാത്തതിനാല്‍ കിടത്തി ചികിത്സയും ഇവിടെ വഴിമുട്ടിയിരിക്കുകയാണ്. സർക്കാർ ഡോക്‌ടർമാർ മറ്റ് സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധന നടത്തുന്നതാണ് ഗവൺമെന്‍റ് ഹെൽത്ത് സെന്‍ററുകളില്‍ ഒപി പരിശോധനക്കായി ഡോക്‌ടർമാരില്ലാത്തതിന്‍റെ പ്രധാന കാരണം. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.