മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ പുകഴ്ത്തി ബിജെപി നേതാവ് മേനക ഗാന്ധി. നേരത്തെ കാട്ടാനയുടെ മരണത്തില്‍ മേനകാ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. കരിപ്പൂരിലെ ധീര രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി. അബ്ബാസ് മേനകാ ഗാന്ധിക്ക് മെയില്‍ അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രശംസയറിയിച്ച് മേനക രംഗത്തെത്തിയത്. ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയത്. ഇനിയും ഇത്തരത്തിലുള്ള മനുഷ്യത്വം പ്രതീക്ഷിക്കുന്നുവെന്നും മേനക പറഞ്ഞു. പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്‌തു കഴിച്ച് ആന ചെരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന തരത്തില്‍ മേനക വിമർശിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ മലപ്പുറത്തെ പുകഴ്ത്തി മേനക ഗാന്ധി - മലപ്പുറത്തെ പുകഴ്ത്തി മേനക ഗാന്ധി
ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയത്. ഇനിയും ഇത്തരത്തിലുള്ള മനുഷ്യത്വം പ്രതീക്ഷിക്കുന്നുവെന്നും മേനക ഗാന്ധി പറഞ്ഞു.