മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ ഭാഗമായി നിലമ്പൂര്‍ ഗവ.മാനവേദന്‍ സ്‌കൂളിനെ മികവിന്‍റെ കേന്ദ്രമാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പി.വി അബ്ദുള്‍ വഹാബ് എംപി, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.എ ഷാജഹാന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ടി.എന്‍ അശോക വര്‍മ്മ ശിലാസ്ഥാപനം നിര്‍വഹിച്ചു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ മികവിന്‍റെ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നത്. പദ്ധതിയുടെ ഭാഗമായി കിഫ്ബിയില്‍ നിന്ന് അഞ്ച് കോടിയും പിവി അന്‍വര്‍ എം എല്‍ എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടിയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫര്‍ണിച്ചറുകള്‍ക്കായി 25 ലക്ഷം രൂപയാണ് നിലമ്പൂര്‍ നഗരസഭ ചെലവഴിച്ചത്. സ്‌കൂളില്‍ 18.25 കോടിയുടെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്.