മലപ്പുറം: മലപ്പുറം കോട്ടക്കൽ മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിറകിൽ കോഴി അവശിഷ്ടം തള്ളിയതില്‍ പ്രതിഷേധം വ്യാപകമാവുന്നു. മാറാക്കര ഏസി നിരപ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ 25 ടണ്‍ മാലിന്യം ആഴത്തില്‍ കുഴിയെടുത്ത് മൂടിയത്. മഴയെ തുടർന്ന് കടുത്ത ദുർഗന്ധം വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സമീപവാസികൾക്ക് വെള്ളം ഉപയോഗിക്കാൻ പോലും കഴിയുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയവര്‍ക്കും ഇത് ഭീഷണിയുര്‍ത്തുന്നു. ദുരിതമേറിയതോടെ കിണറ്റിലെ വെള്ളം പുറത്തേക്ക് മോട്ടോർ അടിച്ചു കളഞ്ഞിട്ടും പരിഹാരമായില്ല. സംഭവം വിവാദമായതോടെ നാട്ടുകാർ കാടാമ്പുഴ പൊലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി. ഇതോടെ പൊലീസ് നിര്‍ദേശത്തോടെ മാലിന്യം തള്ളിയ വ്യക്തി ഒമ്പതോളം ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. ബാക്കിയുള്ള മാലിന്യം നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലപ്പുറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍
ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കൽ മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിറകിൽ കോഴി അവശിഷ്ടം തള്ളിയതില്‍ പ്രതിഷേധം വ്യാപകമാവുന്നു. മാറാക്കര ഏസി നിരപ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ 25 ടണ്‍ മാലിന്യം ആഴത്തില്‍ കുഴിയെടുത്ത് മൂടിയത്. മഴയെ തുടർന്ന് കടുത്ത ദുർഗന്ധം വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സമീപവാസികൾക്ക് വെള്ളം ഉപയോഗിക്കാൻ പോലും കഴിയുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയവര്‍ക്കും ഇത് ഭീഷണിയുര്‍ത്തുന്നു. ദുരിതമേറിയതോടെ കിണറ്റിലെ വെള്ളം പുറത്തേക്ക് മോട്ടോർ അടിച്ചു കളഞ്ഞിട്ടും പരിഹാരമായില്ല. സംഭവം വിവാദമായതോടെ നാട്ടുകാർ കാടാമ്പുഴ പൊലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി. ഇതോടെ പൊലീസ് നിര്‍ദേശത്തോടെ മാലിന്യം തള്ളിയ വ്യക്തി ഒമ്പതോളം ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. ബാക്കിയുള്ള മാലിന്യം നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Body: 25 ടൺ മാലിന്യം ഇവിടെ ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടിയ തായും നാട്ടുകാർ പറയുന്നുConclusion:മാറാക്കര ഏസി നിരപ്പിൽ ആണ് സംഭവം ആഴത്തിൽ കുഴിയെടുത്ത് ഇവിടെ ടൺകണക്കിന് കോഴി അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയത് മഴയെ തുടർന്ന് കടുത്ത ദുർഗന്ധം വന്നതോടെ ആണ് സംഭവം അറിയുന്നത് മാലിന്യത്തിൽ നിന്ന് മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിൽ ലേക്ക് ഒഴുകിയലയിലാണ് ഇതോടെ വെള്ളം ഉപയോഗിക്കാൻ പോലും കഴിയുന്നില്ല ദുരിതം ഏറിയതോടെ കിണറ്റിലെ വെള്ളം പുറത്തേക്ക് മോട്ടോർ അടിച്ചു കളഞ്ഞിട്ടും പരിഹാരമായില്ല സംഭവം വിവാദമായതോടെ നാട്ടുകാർ കാടാമ്പുഴ പോലീസ് ആരോഗ്യവകുപ്പ് അധികൃതർ പരാതി നൽകി ഇതോടെ പോലീസ് പരിഹാരമെന്ന നിലയിൽ ചർച്ച നടത്തി ഒമ്പതോളം ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു ബാക്കിയുള്ള മാലിന്യം നീക്കം ചെയ്യാൻ നിർദേശം നൽകുകയും ചെയ്തു
Byte
ഓ പി കുഞ്ഞുമുഹമ്മദ്
മുൻ പഞ്ചായത്ത് അംഗം
മാസങ്ങൾക്കു മുമ്പാണ് ഇവിടെ മാലിന്യം തള്ളി ഇതെന്ന് സൂചന 25 ടൺ മാലിന്യം ഇവിടെ ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടിയ തായും നാട്ടുകാർ പറയുന്നു ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് അവൾക്ക് വഴിവെക്കുമെന്ന എന്ന് നാട്ടുകാർ ആരോപിക്കുന്നു