മലപ്പുറം: വണ്ടൂരിൽ വീടുകള്‍ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വടക്കുംപാടം കരിമ്പന്‍തൊടി കുഴിച്ചോൽ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജന്‍(36) ആണ് പിടിയിലായത്. ഈ മാസം ഒന്നാം തിയതി വടക്കുംപാടത്ത് ജനലിന്‍റെ കമ്പി മുറിച്ച് മാറ്റി അകത്ത് കടന്ന് രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങളും 20000 രൂപയും മോഷണം പോയിരുന്നു. ഒരാഴ്‌ചയ്ക്ക് ശേഷം നടുവത്ത് ചെമ്മരത്തുള്ള ഒരു വീട്ടിലും വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് സമാനരീതിയില്‍ വീടിന്‍റെ ജനല്‍കമ്പി മുറിച്ച് മോഷണം നടന്നു.
നിലമ്പൂര്‍ ഡിവൈഎസ്‌പി സാജു.കെ.എബ്രഹാം , വണ്ടൂര്‍ സി.ഐ.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതി വിവാജനെ വണ്ടൂര്‍ ടൗണില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഗുഡ്സ് ഓട്ടോയില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നതില്‍ വന്ന പ്രതി സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
ALSO READ ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം