മലപ്പുറം: ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ 7,11,834 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 5,79,851 പേര്‍ ഒന്നാം ഡോസും 1,31,983 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
18നും 44നുമിടയിൽ പ്രായമുള്ള 14,819 പേര്‍ ഒന്നാം ഡോസ് വാക്‌സിനും ഒരാള്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,72,837 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 73,987 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,218 പേര്‍ക്ക് ഒന്നാം ഡോസും 28,082 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 18,430 പേര്‍ക്ക് ഒന്നാം ഡോസും 17013 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.
മലപ്പുറം ജില്ലയില്‍ 7,11,834 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - vaccine
ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു