ETV Bharat / state

മഞ്ചേരിയില്‍ ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു; ആളപായമില്ല - car and hotel

കാറിലുള്ളവരും ഹോട്ടല്‍ ജീവനക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു

ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു
author img

By

Published : Aug 8, 2019, 12:37 PM IST

മലപ്പുറം: മഞ്ചേരിയില്‍ ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു. കച്ചേരിപ്പടി ബൈപ്പാസ് ജംഗഷന് സമീപത്ത് ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കാറിലുള്ളവരും ഹോട്ടല്‍ ജീവനക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉച്ചക്ക് ഒന്നരയോടെയാണ് ബോയ്‌സ് സ്‌കൂള്‍ മതിലിന് സമീപത്തെ കൂറ്റന്‍ ചീനി മരം കടപുഴകി വീണത്.

ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു

തൊട്ടടുത്തുണ്ടായിരുന്ന പമ്പ് ഹൗസിലേക്കും കുഴിമന്തി കടയിലേക്കും വീണ മരത്തിന്‍റെ കൊമ്പുകൾ താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലും പതിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പാണ്ടിക്കാട് ബൈപ്പാസില്‍ ഗതാഗതം തടസപ്പെട്ടു. ട്രോമാ കെയര്‍ പ്രവര്‍ത്തകരും അഗ്നിരക്ഷാ സേനയുമെത്തി മരം വെട്ടി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Intro:മലപ്പുറം മഞ്ചേരിയില്‍ ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു.കച്ചേരിപ്പടി ബൈപ്പാസ് ജംഗഷനു സമീപത്തു ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.കാറിലുള്ളവരും ഹോട്ടല്‍ ജീവനക്കാരും രക്ഷപെട്ടത് തലനാരിഴക്ക്Body:.ഇതേ തുടര്‍ന്ന പാണ്ടിക്കാട് ബൈപ്പാസ് റോഡില്‍ ഏറെ നേരം ഗതാഗത തടസ്സവുമുണ്ടായി.

ഉച്ചക്ക് ഒന്നരയോടെയാണ് ബോയ്‌സ് സ്‌കൂള്‍ മതിലിനു ചാരിയുള്ള കൂറ്റന്‍ ചീനി മരം കടപുഴകി വീണത്. മതൊട്ടടുത്തുണ്ടായിരുന്ന പമ്പ് ഹൗസിനു മുകളില്‍ വീണതിനു ശേഷമാണ് കുഴിമന്തികടയുടെ മുകളിലേക്ക് മറിഞ്ഞത്.ഇതിനു തൊട്ടടുത്ത് പാര്‍ക്ക ചെയ്ത് കാറിനു മുകളിലും ശിഖിരങ്ങള്‍ പതിച്ചു. ആദ്യം പമ്പ് ഹൗസിനു മുകളില്‍ മരം പതിച്ചതാണ് കാറിലുള്‌ഴര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും തുണയായത്. ഉച്ചക്ക് മാത്രം തുറക്കുന്ന ഹോട്ടലായതിനാല്‍ ഈ സമയത്ത് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.ഇവര്‍ പുറകു വശത്തെ അടുക്കളയിലായതും തുണയായി. സംഭവത്തെ തുടര്‍ന്ന കാല്‍ മണിക്കൂറിലധികം സമയം പാണ്ടിക്കാട് ബൈപ്പാസില്‍ ഗതാഗതം തടസ്സപെട്ടു. ട്രോമകെയര്‍ പ്രവര്‍ത്തകരും അഗ്നി രക്ഷ സേനയുമെത്തിയാണ് മരം വെട്ടി മാറ്റി ഗതാഗതം പുന;സ്ഥാപിച്ചത്. ബോയ്‌സ് സ്‌കൂളില്‍ നടന്ന ജെ.സി.ബി പ്രവര്‍ത്തിയിലെ പിഴവാണ് ചെറിയ കാറ്റില്‍ മരം കടപുഴകാന്‍ കാരണമെന്നരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഐ.ജി.ബി.ടി, ബസ് സ്റ്റാന്റിനു മുന്നിലെ ചീനി മരം കട പുഴകി ഓട്ടോക്ക മുകളില്‍ വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു.അഗ്നി രക്ഷ സേനയോടൊപ്പം ട്രോമ കെയര്‍ രക്ഷ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.