ETV Bharat / state

അപകടങ്ങൾ തുടർക്കഥയാകുന്നു, കാരാപറമ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ട്രാവലർ

അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രാവലർ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവലർ റോഡിൽ മറിയുകയും ചെയ്‌തു.

അപകടങ്ങൾ  വാഹനാപകടം  മലപ്പുറം വാഹനാപകടം  ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു  കാരാപറമ്പിൽ അപകടം  കേരള വാർത്തകൾ  മലപ്പുറം വാഹനാപകടം  യുവാവ് മരിച്ചു  മഞ്ചേരി വാഹനാപകടം  kerala news  malappuram news  malappuram accident news  accident news  traveler and bike accident  manjeri traveler and bike accident  young man died bike accident manjeri
അപകടങ്ങൾ തുടർക്കഥയാകുന്നു, കാരാപറമ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
author img

By

Published : Nov 13, 2022, 12:18 PM IST

മലപ്പുറം: മഞ്ചേരി കാരാപറമ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങര സ്വദേശി അറഞ്ഞിക്കൽ വീട്ടിൽ അബ്‌ദുറഹിമാൻ്റെ മകൻ ജുനൈദാണ് (20) മരിച്ചത്. ഇന്നലെ രാത്രി 9:15 ഓടെ മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം.

അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രാവലർ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവലർ റോഡിൽ മറിയുകയും ചെയ്‌തു. നാട്ടുകാരെത്തി ജുനൈദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരിയിലെ മൊബെൽ ഷോപ്പ് ജീവനക്കാരനാണ് മരിച്ച ജുനൈദ്‌. സ്ഥാപനം അടച്ച് ചെങ്ങരയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് അരീക്കോട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മണ്ണുമാന്തി യന്ത്രം എത്തിച്ച് ട്രാവലർ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.