മലപ്പുറം: മാലിന്യം നിറഞ്ഞ തിരൂര്‍ - പൊന്നാന്നി പുഴയെ സംരക്ഷിക്കാന്‍ നിര്‍ദേശം. ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള ചെയർമാനായ നീരിക്ഷണ സമിതി പുഴ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയത് ശേഷമാണ് പുഴ സംരക്ഷിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ സമിതി ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയായി കക്കൂസ് മാലിന്യങ്ങളടക്കമുള്ളവ പുഴയിലേക്ക് തള്ളുന്നുണ്ടെന്ന് നിരീക്ഷണ സമിതി കണ്ടെത്തി. ഇതിന് പുറമെ പുഴയോരത്തെ കയ്യേറ്റങ്ങള്‍, പാലം പണിയുടെയും മറ്റും അവശിഷ്ടങ്ങൾ മൂലം പുഴയുടെ ഒഴുക്കു തടസപ്പെട്ട അവസ്ഥ തുടങ്ങിയവ സമിതി നേരിട്ട് കണ്ട് വിലയിരുത്തി. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് പരാതിയുയര്‍ന്ന മത്സ്യ-മാംസ മാര്‍ക്കറ്റും സമിതി പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് വൈകാതെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു
തിരൂരിലെ പരിസ്ഥതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടലുണ്ടായത്. സംഭവത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ അലവിക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.