മലപ്പുറം: പൊന്നാനി വനിതാ കൂട്ടായ്മ ബാർ ഉപരോധിച്ചു. ബാർ ഹോട്ടലിനെതിരെയുള്ള ബാർ വിരുദ്ധ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല റിലേ സമരത്തിന്‍റെ ഭാഗമായി പൊന്നാനിയിലെ വനിതാ സംഘടനകളുടെ കൂട്ടായ്മയാണ് ശനിയാഴ്ച പ്രതിഷേധ പ്രകടനവും സൂചനാ ഉപരോധവും സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സി.വി ജമീല ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് നടത്തിയത് സൂചന ഉപരോധമാണെന്നും അധികാരികൾ നിയമവിരുദ്ധമായും ജനതാല്പര്യത്തിന് എതിരായും അനുവദിച്ച ബാർ ലൈസൻസ് പിൻവലിക്കും വരെ നിരാഹാര സത്യഗ്രഹമുൾപ്പെടെയുള്ള ശക്തമായ സമരവുമായി സ്ത്രീകളും കുട്ടികളും മുന്നോട്ട് വരുമെന്നും മുന്നറിയിപ്പ് നൽകി. കൗൺസിലർ പ്രീത, മുനീറ, ബുഷ്റ, ആയിഷ അബ്ദു, സാജിദ സൈനുദ്ധീൻ, ഹംദ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. പൊന്നാനി മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ബീവി സ്വാഗതവും പത്മാവതി നന്ദിയും പറഞ്ഞു.
പൊന്നാനി വനിതാ കൂട്ടായ്മ ബാർ ഉപരോധിച്ചു - sieged bar
ബാർ ഹോട്ടലിനെതിരെയുള്ള ബാർ വിരുദ്ധ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല റിലേ സമരത്തിന്‍റെ ഭാഗമായി പൊന്നാനിയിലെ വനിതാ സംഘടനകളുടെ കൂട്ടായ്മയാണ് ശനിയാഴ്ച പ്രതിഷേധ പ്രകടനവും സൂചനാ ഉപരോധവും സംഘടിപ്പിച്ചത്.