മലപ്പുറം: പുഴയിൽ മുങ്ങിയ കാറിലെ അഞ്ച് യാത്രക്കാരെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ നിർമ്മാല്യം വിനോദിന് നാടെങ്ങും ആദരം. കഴിഞ്ഞ മാസം 22ന് കർമ റോഡ് വഴി ഈശ്വരമംഗത്തേക്കു പോകുമ്പോഴാണ് കാര്‍ അപകടത്തില്‍ പെട്ടതായി വിനോദ് കണ്ടത്. മുൻഭാഗം ചെളിയിൽ താഴ്ന്ന കാറിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയിലായിരുന്നു.
അപകടം കണ്ടയുടന്‍ തന്നെ സ്വന്തം ജീവന്‍ പോലും വകവെക്കാതെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പൊന്നാനി സ്വദേശി നവാസും കുടുംബവുമായിരുന്നു കാറിൽ. പിൻഭാഗത്തെ ഡോർ തുറന്ന് നവാസിന്റെ ഭാര്യയെയും 2 കുട്ടികളെയും വിനോദ് പുറത്തെത്തിച്ചു. പിന്നീട് മുന്‍സീറ്റില്‍ കാല്‍ കുടുങ്ങിക്കിടന്ന നവാസിനെയും സുഹൃത്തിനെയും ഏറെ പണിപ്പെട്ടാണ് വിനോദ് രക്ഷിച്ചെടുത്ത്. വിനോദിന്‍റെ ധീരതയെ മാനിച്ച് നാടെങ്ങും നാട്ടുകാര്‍ അനുമോദനം സംഘടിപ്പിക്കുകയാണ്