ETV Bharat / state

നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം; പൊലീസുകാരെ കയ്യേറ്റം ചെയ്തു

നിലമ്പൂർ ചന്തക്കുന്ന് പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ (28), കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ (25), ചന്തക്കുന്ന് തെക്കര തൊടിക ഷാബിർ റുഷിദ് (28) എന്നിവരാണ് അറസ്റ്റിലായത്

author img

By

Published : Feb 6, 2020, 7:35 PM IST

Updated : Feb 6, 2020, 8:11 PM IST

പൊലീസ് സ്റ്റേഷനിൽപൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം ഗുണ്ടാ വിളയാട്ടം
പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം

മലപ്പുറം: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. മർദ്ദിച്ച് അവശനാക്കിയ നിംഷാദ് എന്ന യുവാവുമായെത്തിയ പ്രതികൾ നിംഷാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചിരുന്നു. മർദ്ദനമേറ്റ നിംഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം; പൊലീസുകാരെ കയ്യേറ്റം ചെയ്തു

ഇതിൽ പ്രകോപിതരായ പ്രതികൾ പൊലീസിനെതിരെ അസഭ്യവർഷം ചെരിയുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പ്രതികൾ പൊലീസ് സ്‌റ്റേഷനിലെ സിസിടിവി മോണിറ്റർ തകർത്തു. സംഭവത്തെത്തുടർന്ന് കൂടുതൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യതാണ് സംഘർഷം ഒഴിവാക്കിയത്. ബുധനാഴ്ച്ച പുലർച്ചെയാണ് നിലമ്പൂർ തൃക്കൈക്കുത്ത് മമ്പാട് തോട്ടിന്‍റെക്കര പാലേകോടൻ നിംഷാദിനെ ( 21) അക്രമി സംഘം സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു, മൂന്നുപേരെ അറസ്റ്റു ചെയ്തു. നിലമ്പൂർ ചന്തക്കുന്ന് പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ (28), കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ (25), ചന്തക്കുന്ന് തെക്കര തൊടിക ഷാബിർ റുഷിദ് (28) എന്നിവരാണ് അറസ്റ്റിലായത്. നാലാം പ്രതി സിറിൽ ഒളിവിലാണ്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

സംഭവത്തിൽ അറസ്റ്റിലായ ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ, പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി കേസുകളും നിലവിലുണ്ട്. ഫാസിലിനെതിരെ നിലമ്പൂർ സ്‌റ്റേഷനിൽ രണ്ട് വധശ്രമ കേസും, ആയുധം കൈവശം വെച്ച് കേസും ഉണ്ട്.

Intro:മർദ്ദിച്ച് അവശനാക്കിയ യുവാവിനെയുമായി പ്രതികൾ പോലീസ് സ്‌റ്റേഷനിൽേ, യുവാവിനെതിരെ കേസെടുക്കണമെന്നാവശ്യം പോലീസ് നിരസിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ പ്രതികളുടെ കൈയ്യാക്കളി, Body:മർദ്ദിച്ച് അവശനാക്കിയ യുവാവിനെയുമായി പ്രതികൾ പോലീസ് സ്‌റ്റേഷനിൽേ, യുവാവിനെതിരെ കേസെടുക്കണമെന്നാവശ്യം പോലീസ് നിരസിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ പ്രതികളുടെ കൈയ്യാക്കളി, 4 പേർക്കെതിരെ കേസെടുത്തു, 3 പേർ അറസ്റ്റിൽ, നിലമ്പൂർ ചന്തക്കുന്ന് പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ 28, കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ 25, ചന്തക്കുന്ന് തെക്കര തൊടിക ഷാബിർ റുഷിദ് 28 എന്നിവരാണ് അറസ്റ്റിലായത്, നാലാം പ്രതി സിറിലിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽേ, പോലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്, ബുധനാഴ്ച്ച പുലർച്ചെ നിലമ്പൂർ തൃക്കൈ ക്കുത്തു വെച്ചാണ് മമ്പാട് തോട്ടിന്റക്കര പാലേ കോടൻ നിംഷാദ് 21 - നെ പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്.നിംഷാദിന്റെ നേത്യത്വത്തിൽ പ്രതികളെ അക്രമിക്കാൻ പദ്ധതിയിട്ടുവെന്ന് പറഞ്ഞാണ് ഇവർ ആക്രമിച്ചത്, മർദ്ദനത്തിൽ അവശനായ നിംഷാദുമായി നിലമ്പൂർ സ്‌റ്റേഷനിലേക്ക് എത്തി, തുടർന്ന് നിംഷാദിന് എതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു, മർദ്ദനമേറ്റനിംഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്, ഇതിൽ പ്രകോപിതരായ പ്രതികൾ പോലീസിനെതിരെ തിരിയുകയും, അസഭ്യവർഷം ചെരിയുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു, ഇതിനിടയിൽ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി മോണിറ്ററും തകർത്തു, കൂടുതൽ പോലീസ്' എത്തി ഇവരെ അറസ്റ്റ് ചെയ്യതാണ് സംഘർഷം ഒഴിവാക്കിയത്, അറസ്റ്റിലായ പ്രതികളിൽ ആഷിഖിനെതിരെ പൂക്കോട്ടുംപാടംസ് റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ - പൂക്കോട്ടുംപാടംസ് റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്, ഫാസിലിനെതിരെ നിലമ്പൂർ സ്‌റ്റേഷനിൽ രണ്ട് വധശ്രമ കേസുകൾ ഉൾ6 കേസുകൾ ഉണ്ട്, പൂക്കോട്ടുംപാടം കേസിൽ ആയുധം കൈവശം വെച്ച് കേസുമുണ്ട്, നിലമ്പൂർ സി.ഐ സുനിൽപുളിക്കലാണ് അറസ്റ്റ രേഖപ്പെടുത്തിയത്, പ്രതികളെ 'നിലമ്പൂർ കോടതിയിൽ ഹാജരാക്കിConclusion:Etv
Last Updated : Feb 6, 2020, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.