മലപ്പുറം : വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസിന്‍റെ പിടിയിൽ. നീലാഞ്ചേരി കൂരി മുണ്ട സ്വദേശി ചെമ്മലപുറവൻ താഹിറിനെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിൽവച്ചും ഇയാൾ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പഴയ സ്‌കൂൾ ബന്ധം വച്ചാണ് പ്രതി യുവതിയോട് അടുത്തത്.
സ്‌കൂള്‍ പൂർവവിദ്യാർഥി വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പരിചയം മുതലാക്കി ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ ഇയാള്‍ പലപ്പോഴായി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു.
ALSO READ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
ബന്ധം പുറത്തറിഞ്ഞതോടെ പ്രതി യുവതിയെ കൈയ്യൊഴിഞ്ഞു. തുടർന്ന് യുവതി സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ഒളിവിൽ പോയ യുവാവ് വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു.
എന്നാല്‍ രഹസ്യവിവരത്തെ തുടർന്ന് നീലാഞ്ചേരിയിൽ വച്ച് പ്രതിയെ അറസ്‌റ്റ് ചെയ്തു. ഇയാളെ വെള്ളിയാഴ്‌ച മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.