മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. 2016ല്‍ പെരുമ്പടപ്പ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പിതാവ് അറസ്റ്റിലായത്. നിരന്തരമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ രാജസ്ഥാനിലെ ഭിവാടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ബിഹാര്‍ മുസാഫിര്‍പൂര്‍ സ്വദേശിയാണ് ഇയാള്‍.
ഇയാളുടെ ആദ്യഭാര്യയില്‍ പിറന്ന ഇരട്ട കുട്ടികളില്‍ ഒരു പെണ്‍കുട്ടിക്കാണ് പീഡനമേല്‍ക്കേണ്ടി വന്നത്. കുട്ടി ഗര്‍ഭിണിയായതോടെ പാലക്കാട് വച്ച് നാട്ടുവൈദ്യരുടെ സഹായത്തോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഗുരുതരാവസ്ഥയിലായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സംഭവം പുറം ലോക മറിഞ്ഞു. 2021ല്‍ കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പിതാവിന്റെ പേര് പുറത്തുവന്നത്.
Also Read: സൈന്യത്തിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ ആർമി
രാജസ്ഥാനിലെ ഭിവാടിയിലേക്ക് കടന്ന ഇയാള്‍ മൂന്നാമത് വിവാഹം ചെയ്തു. ശേഷം ഇവിടെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നെന്ന് ജില്ല പൊലീസ് മേധാവി എസ് സുജിത്ത്ദാസ് അറിയിച്ചു. സംഘത്തില്‍ തിരൂര്‍ ഡിവൈ എസ്.പി. വി.വി ബെന്നി, പെരുമ്പടപ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം വിമോദ്, എ.എസ്.ഐ. പ്രീത, സി.പി ഒമാരായ രഞ്ജിത്ത്, നാസര്‍, വിഷ്ണു നാരായണന്‍ ഉണ്ടായിരുന്നു.