ETV Bharat / state

പൂക്കളും പൂമ്പാറ്റകളും വിരുന്നെത്തുന്ന പക്ഷികളും; ലോക്ക് ഡൗണ്‍ കാലത്തെ കോട്ടക്കുന്ന് ഉദ്യാനം - കോട്ടക്കുന്ന് ഉദ്യാനം

ആസ്വദിക്കാന്‍ സഞ്ചാരികളില്ലെങ്കിലും പൂത്തുലഞ്ഞ് മലപ്പുറത്തെ ജനകീയ ഉദ്യാനം

Kottakkunnu park  കോട്ടക്കുന്ന് ഉദ്യാനം  മലപ്പുറം ജനകീയ ഉദ്യാനം
പൂക്കളും പൂമ്പാറ്റകളും വിരുന്നെത്തുന്ന പക്ഷികളും; ലോക്ക് ഡൗണിലെ കോട്ടക്കുന്ന് ഉദ്യാനം
author img

By

Published : Jun 14, 2020, 10:15 AM IST

Updated : Jun 14, 2020, 10:54 AM IST

മലപ്പുറം: കാണാനും ആസ്വദിക്കാനും സഞ്ചാരികളാരുമില്ല...പക്ഷേ മലപ്പുറത്തെ കോട്ടക്കുന്ന് ഉദ്യാനം ഈ ലോക്ക് ഡൗണ്‍ കാലത്തും പൂക്കളാലും പൂമ്പാറ്റകളാലും സമ്പന്നമാണ്. സഞ്ചാരികളുടെ തിരക്കില്ലാത്തതിന്‍റെ പരിഭവം പങ്കുവെക്കുമ്പോഴും പൂത്തുലഞ്ഞുനില്‍ക്കുന്ന ഉദ്യാനത്തിന്‍റെ ഭംഗി ആസ്വദിക്കുകയാണ് പരിപാലകർ.

പൂക്കളും പൂമ്പാറ്റകളും വിരുന്നെത്തുന്ന പക്ഷികളും; ലോക്ക് ഡൗണ്‍ കാലത്തെ കോട്ടക്കുന്ന് ഉദ്യാനം

പൂവിട്ടുനില്‍ക്കുന്ന അലങ്കാര ചെടികളും വട്ടമിട്ടു പറക്കുന്ന പൂമ്പാറ്റകളും ഉദ്യാനത്തിന് ജീവന്‍ നല്‍കുന്നു. രാവിലെയും വൈകിട്ടും നിത്യസന്ദര്‍ശകരായെത്തുന്ന മയിലും വേഴാമ്പലുമെല്ലാം ഉദ്യാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മൂന്ന് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു ജില്ലാ ആസ്ഥാനത്തെ ഈ ജനകീയ ഉദ്യാനം. മഴക്കാലം എത്തിയതോടെ പൂത്തുലഞ്ഞുനിൽക്കുന്ന കോട്ടക്കുന്ന് പാർക്ക് ഇതേ ഭാവത്തിൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

Last Updated : Jun 14, 2020, 10:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.