ETV Bharat / state

കവളപ്പാറയില്‍ രക്ഷാപ്രവർത്തനം വൈകുന്നു; 30 കുടുംബങ്ങൾ മണ്ണിനടിയില്‍

author img

By

Published : Aug 10, 2019, 1:26 PM IST

നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘമാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

കവളപ്പാറ

ഉരുൾപ്പൊട്ടലിനെ തുടർന്ന് മുപ്പതോളം വീടുകൾ മണ്ണിനടിയിലായ കവളപ്പാറയില്‍ രക്ഷാപ്രവർത്തനം വൈകുന്നു. കനത്ത മഴയും ഒപ്പം തുടർച്ചയായുള്ള മണ്ണിടിച്ചിലും കാരണം സൈന്യത്തിന് ഇതുവരെ ഈ പ്രദേശത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. 46 പേരോളം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘമാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ജെസിബി മാത്രമേ ഇവിടേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുൾപൊട്ടല്‍ ഉണ്ടായത്. ഒരു ഭാഗത്ത് നിന്ന് മണ്ണിടിച്ചിലും മറുഭാഗത്ത് നിന്ന് ഉരുൾപൊട്ടലും ഉണ്ടായതോടെ ഇവിടുത്തെ കുടുംബങ്ങൾ പൂര്‍ണ്ണമായും ദുരന്തത്തില്‍ അകപ്പെടുകയായിരുന്നു. കേരളത്തിലെ ഉരുൾപൊട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ഭീതിയേറിയ ഉരുൾപൊട്ടലാണ് കവളപ്പാറയില്‍ ഉണ്ടായത്. ദുരന്തം സംഭവിച്ച് രണ്ട് ദിവസം പിന്നിട്ടതിനാല്‍ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.

Intro:Body:

മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ശക്തമായ മഴ.  വയനാട് മേപ്പാടിയിലും മഴ തുടരുന്നു.

.......

സൈന്യം കവളപ്പാറയിലേക്ക്. 

46 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് മഴ തുടരുന്നു.

...........

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടി. ആര്‍ക്കും പരിക്കില്ലെന്ന് എസ്‌പി.

.........

കവളപ്പാറയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.

.........

രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു. ദുരന്തനിവാരണ സേന എത്തി. സൈന്യത്തിന് എത്താന്‍ സാധിച്ചിട്ടില്ല.

.......

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.