മലപ്പുറം: പെരുവള്ളൂർ പഞ്ചായത്തില്‍ അനധികൃതമായി നടത്തിയ ക്വാറിയില്‍ പൊലീസ് പരിശോധന. പെരുവള്ളൂർ സിദ്ധീഖബാദില്‍ അബ്‌ദുൾ ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറി അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്വാറി ഉടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മിന്നല്‍ പരിശോധനയില്‍ ആറ് ലോറികളും പിടിച്ചെടുത്തു. തേഞ്ഞിപ്പാലം സിഐ ജി.ബാലചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് സിഐ അറിയിച്ചു. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇത്തരത്തില്‍ അനധികൃതമായി നടത്തി വരുന്ന ക്വാറികൾ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്ന് സിഐ അറിയിച്ചു. ക്വാറിയില്‍ പ്രവർത്തിക്കാൻ എത്തിച്ച ജെസിബിക്കായും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
പെരുവള്ളൂരിലെ അനധികൃത ക്വാറിയില്‍ പൊലീസ് പരിശോധന; ആറ് ലോറികൾ പിടിച്ചെടുത്തു - അനധികൃത ക്വാറിയില്‍ പൊലീസ് പരിശോധന
പെരുവള്ളൂർ സിദ്ധീഖബാദില്‍ അബ്‌ദുൾ ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്