ETV Bharat / state

ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയില്‍ ; നിരവധി കൊലപാതക - മോഷണ കേസുകളില്‍ പ്രതി

തിങ്കളാഴ്‌ച പുലർച്ചെ ബത്തേരിയില്‍ നിന്നും മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്

ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയില്‍  Goon leader Pallan Shaiju arrested  Malappuram todays news  കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്‍റെ കൂട്ടാളി പിടിയില്‍  Goon leader Pallan Shaiju crime news
ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയില്‍; നിരവധി കൊലപാതക മോഷണ കേസുകളില്‍ പ്രതി
author img

By

Published : Feb 7, 2022, 3:08 PM IST

മലപ്പുറം : ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്‍റെ കൂട്ടാളിയും നിരവധി കൊലപാതക - ഹൈവേ കവർച്ച കേസുകളിലെ പ്രതിയുമാണ് ഷൈജു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാപ്പ നിയമം ചുമത്തി തൃശൂര്‍ ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിയിരുന്നു. പിന്നാലെ ഇയാള്‍ സോഷ്യൽ മീഡിയയിലെത്തി ലൈവായി പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരികയിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി കെ സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ വലയിലാക്കിയത്.

ALSO READ: സ്വര്‍ണക്കടത്തില്‍ സി.പി.എം - ബി.ജെ.പി ഒത്തുകളിയെന്ന് വി.ഡി സതീശൻ

മലപ്പുറം ഡി.വൈ.എസ്‌.പി എം പ്രദീപ്, കോട്ടക്കൽ ഇൻസ്‌പെക്‌ടര്‍ എം.കെ ഷാജി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. എസ്‌.ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ ജെസിർ, ആര്‍ ഷഹേഷ്, കെ സിറാജ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.