മലപ്പുറം: കാട്ടാന ശല്യം കാരണം ചാലിയാർ പഞ്ചായത്തിലെ കർഷകർ ആശങ്കയിൽ. വേട്ടേക്കോട് കുന്നുമ്മൽ അസീസിന്‍റെ പൂവൻ വാഴ തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 250 ഓളം പൂവൻ വാഴകളായിരുന്നു കൃഷിയിടത്തിൽ ഉണ്ടായിരുന്നതെന്ന് അസീസ് പറഞ്ഞു. ഇതിൽ 240 വാഴകളും കുലച്ചിരുന്നു. 200 ഓളം വാഴകളാണ് കാട്ടാനകൂട്ടം rനശിപ്പിച്ചത്. ഏകദ്ദേശം 1,00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വന്യമൃഗ ശല്യം തടയാൻ അസീസ് കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന സോളാർ വൈദ്യുതി വേലിയും തകർത്താണ് കൃഷിയിടത്തിൽ കാട്ടാനകൾ നാശം വിതച്ചത്. വേനൽ കടുത്തതോടെ കാട്ടാനകൾ കൂട്ടമായി കുറുവൻ പുഴ കടന്നാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വേട്ടേക്കോട്, മൊടവണ്ണ, അത്തിക്കാട് മേഖലകളിൽ നെല്ല്, വാഴ, കമുക് ,തെങ്ങ്, റബർ എന്നിവ കാട്ടാനകൂട്ടം വ്യാപകമായി നശിപ്പിക്കുകയാണ്. വനത്തിനുള്ളിൽ ആവശ്യത്തിന് വെള്ളവും, ഭക്ഷണവും വനം വകുപ്പ് ഒരുക്കാത്തതാണ് കർഷകർക്ക് വിനയാകുന്നതെന്നാണ് ആരോപണം.
കാട്ടാന ശല്യം; കർഷകർ ആശങ്കയില്‍ - കാട്ടാനകൂട്ടം കർഷകരുടെ ഉറക്കം കെടുത്തുന്നു, ചാലിയാർ പഞ്ചായത്തിലെ കർഷകർ ആശങ്കയിൽ,
വേട്ടേക്കോട് കുന്നുമ്മൽ അസീസിന്‍റെ വാഴ തോട്ടത്തില്‍ കാട്ടാനകൂട്ടം ഇറങ്ങി 200 ഓളം വാഴകൾ നശിപ്പിച്ചു
മലപ്പുറം: കാട്ടാന ശല്യം കാരണം ചാലിയാർ പഞ്ചായത്തിലെ കർഷകർ ആശങ്കയിൽ. വേട്ടേക്കോട് കുന്നുമ്മൽ അസീസിന്‍റെ പൂവൻ വാഴ തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 250 ഓളം പൂവൻ വാഴകളായിരുന്നു കൃഷിയിടത്തിൽ ഉണ്ടായിരുന്നതെന്ന് അസീസ് പറഞ്ഞു. ഇതിൽ 240 വാഴകളും കുലച്ചിരുന്നു. 200 ഓളം വാഴകളാണ് കാട്ടാനകൂട്ടം rനശിപ്പിച്ചത്. ഏകദ്ദേശം 1,00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വന്യമൃഗ ശല്യം തടയാൻ അസീസ് കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന സോളാർ വൈദ്യുതി വേലിയും തകർത്താണ് കൃഷിയിടത്തിൽ കാട്ടാനകൾ നാശം വിതച്ചത്. വേനൽ കടുത്തതോടെ കാട്ടാനകൾ കൂട്ടമായി കുറുവൻ പുഴ കടന്നാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വേട്ടേക്കോട്, മൊടവണ്ണ, അത്തിക്കാട് മേഖലകളിൽ നെല്ല്, വാഴ, കമുക് ,തെങ്ങ്, റബർ എന്നിവ കാട്ടാനകൂട്ടം വ്യാപകമായി നശിപ്പിക്കുകയാണ്. വനത്തിനുള്ളിൽ ആവശ്യത്തിന് വെള്ളവും, ഭക്ഷണവും വനം വകുപ്പ് ഒരുക്കാത്തതാണ് കർഷകർക്ക് വിനയാകുന്നതെന്നാണ് ആരോപണം.
TAGGED:
latest malappuram