ETV Bharat / state

ആശങ്കാജനകം: സാഹചര്യം ഉൾകൊള്ളണമെന്ന് മലപ്പുറം എസ്‌പി

author img

By

Published : May 10, 2021, 7:01 PM IST

പൊലീസ് നിയന്ത്രണം ശക്തമാക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് വേണ്ടിയാണെന്ന് മനസിലാക്കി എല്ലാവരും പരമാവധി സഹകരിക്കണമെന്നും സുജിത്ത് ദാസ് പറഞ്ഞു.

district police head sujith das  malappuram district police head  sujith das malappuram police  മലപ്പുറം പൊലീസ് മേധാവി  മലപ്പുറം പൊലീസ് മേധാവി സുജിത്ത് ദാസ്  സുജിത്ത് ദാസ് പൊലീസ് മേധാവി  മലപ്പുറം കൊവിഡ് വാർത്തകൾ
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്

മലപ്പുറം: മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുടുതലാണെന്നും ഈ ആശങ്കാജനകമായ സാഹചര്യം ഉൾകൊള്ളാൻ ജനങ്ങൾ തയ്യാറാവണമെന്നും ജില്ല പൊലിസ് മേധാവി സുജിത്ത് ദാസ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് ദിവസങ്ങളിലും രോഗബാധ ഉയർന്നുവരുന്ന സാഹചര്യമാണുള്ളത്. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പരിശോധന എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ഭാഗത്ത് നിന്നും സഹകരണം ഇല്ലെങ്കിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ പൂർണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് മാധ്യമങ്ങളോട്

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾ കാണിച്ച ജാഗ്രത വരും ദിവസങ്ങളിലും തുടരണം. വീട്ടിൽ തന്നെ കഴിയാൻ എല്ലാവരും ശ്രമിക്കണം. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. പ്രത്യേകിച്ച് യുവാക്കളോടാണ് അഭ്യർഥനയുള്ളതെന്നും പല യുവാക്കളും രാവിലെയും വൈകുന്നേരവും ബൈക്കിൽ കറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനോട് പരമാവധി സഹകരിക്കാൻ എല്ലാവരും തയ്യാറാവണം. ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് വേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നത്. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ കൊവിഡ് ബാധിതരായിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇതുമായി മുന്നിട്ടിറങ്ങുന്നത് ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരും

സാധനങ്ങൾ വാങ്ങാൻ പലതവണ പുറത്ത് ഇറങ്ങാതിരിക്കാൻ ശ്രമിക്കണമെന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാൻ വ്യാപാരി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുജിത്ത് ദാസ് അറിയിച്ചു. ജില്ലയിൽ എല്ലാ ദിവസവും 500ലേറെ വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. ഒരു വിഭാഗം ഇപ്പോഴും പൊലീസുമായി സഹകരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാണെന്നും അതിനാൽ തന്നെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കൂടുതൽ വായനയ്ക്ക്: പൊലീസിനെതിരെ കലാപാഹ്വാനം; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.