മലപ്പുറം: ജില്ലയിലെ ആദിവാസി ഊരുകളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പൊതുജന പരാതി പരിഹാരത്തിനുമായി ജില്ലാ കലക്ടറും ,എസ്.പിയും, പെരിന്തൽമണ്ണ സബ് കലക്ടറും, ഡി.എഫ്.ഒയും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി കോളനികൾ സന്ദർശിച്ചു.
സർക്കാർ വകുപ്പുകളിലെ 15 പ്രധാന ഉദ്യോഗസ്ഥർ കോളനി സന്ദർശനത്തിൻ പങ്കെടുത്തു. കോളനി നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുകയും നടപടിക്ക് വകുപ്പുകൾക്ക് അടിയന്തര നിർദ്ദേശം നൽകുകയും ചെയ്തു. യോഗത്തിന് ശേഷം കോളനി നിവാസികളോടൊപ്പം ഭക്ഷണം കഴിച്ചാണ് സംഘം മടങ്ങിയത്.