മലപ്പുറം: ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചതായി ആരോപണം. മലപ്പുറം തിരൂരങ്ങാടി സ്വദേശി റൗഫിനെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്.
മുന്നിയൂർ ആലിൻചുവട് അരിക്കാട്ട് പറമ്പ് പാടശേഖരങ്ങളിൽ ഫുട്ബോൾ കളിക്കുന്നത് വ്യാപകമാകുന്നതായും ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നില്ലെന്നും കാട്ടിയാണ് യുവാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തന്നെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.