ETV Bharat / state

ഇടതുവലത് മുന്നണികള്‍ കേരളത്തെ ഭീകരരുടെ താവളമാക്കാന്‍ ശ്രമിക്കുന്നു : കുമ്മനം രാജശേഖരൻ - ബിജെപി

കേരളം കേന്ദ്രീകരിച്ചുനടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്‍ പൊലീസ് മേധാവികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്, ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുമ്മനം

കുമ്മനം രാജശേഖരൻ  Kummanam Rajasekharan  മാപ്പിള കലാപം  ഇടത് വലത് മുന്നണി  ഭീകരവാദം  terrorism  ബിജെപി  BJP
ഇടത് വലത് മുന്നണികള്‍ കേരളത്തെ ഭീകരവാദികളുടെ താവളമാക്കാന്‍ ശ്രമിക്കുന്നു: കുമ്മനം രാജശേഖരൻ
author img

By

Published : Sep 26, 2021, 6:23 AM IST

മലപ്പുറം : ഇടത് വലത് മുന്നണികള്‍ കേരളത്തെ ഭീകരവാദികളുടെ താവളമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്തെ ഒറ്റുകൊടുത്തവരാണ്. സമൂഹത്തിലെ തിന്മയെ ചൂണ്ടിക്കാട്ടിയ പാലാ ബിഷപ്പിനെതിരെ കല്ലെറിഞ്ഞവര്‍ സത്യം മറച്ചുപിടിയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും, സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും ജനങ്ങളോട് യാഥാര്‍ഥ്യങ്ങള്‍ പറയാന്‍ തയ്യാറാവണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മാപ്പിള കലാപത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നടന്ന അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read: 'ഭീകരവാദത്തെ രാഷ്‌ട്രീയ ഉപകരണമാക്കുന്നവര്‍ക്കുതന്നെ അത് തിരിച്ചടിയാകും' ; യുഎന്‍ പൊതുസഭയില്‍ മോദി

കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്‍ പൊലീസ് മേധാവികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം. ആരെ പ്രീതിപ്പെടുത്താനാണ് ചരിത്രം വളച്ചൊടിച്ചതെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.