മലപ്പുറം: മലപ്പുറം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപെട്ട പാലോളി അബ്‌ദുറഹിമാന്‍ പൊതു രംഗത്ത് സജീവമാണ്. വര്‍ഷങ്ങളായി യുഡിഎഫിന്‍റെ കൈവശമുള്ള മലപ്പുറം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലപ്പുറത്ത് ജില്ലയില്‍ നിന്നുള്ളയാളെത്തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്.
കോഡൂര്‍ പാലക്കല്‍ സ്വദേശിയായ അബ്‌ദുറഹിമാന്‍ മലപ്പുറം കോ-ഓപ്പറ്റേറ്റീവ് സൊസൈറ്റി സ്‌പിന്നിങ് മില്‍ ചെയര്‍മാന്‍, പ്രവാസി സംഘം ജില്ലാവൈസ് പ്രസിഡന്‍റ്, ഹോക്കി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ്, കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ പാലോളി മുഹമ്മദ്‌കുട്ടിയുടെ ബന്ധുവാണ്. പിതാവ്: അബ്ദുള്ളക്കുട്ടി, മാതാവ്: ആയിശ. ഭാര്യ: സുഹ്‌റ. മക്കള്‍: ഷഹനാസ്, ശബാന. മരുമക്കള്‍: സാജിമോന്‍ മങ്കട, നിയാസ് ചെമ്മന്‍കടവ്.