മലപ്പുറം: കുറ്റിപ്പുറം കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി.
കർഷകദ്രോഹ ബിൽ പിൻവലിക്കുക.എം, എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക, കർഷകരെ കോർപ്പറേറ്റ് ചൂഷണത്തിന് വിട്ട് നൽകാതിരിക്കുക, കാർഷികോത്പ്പന്നങ്ങൾക്ക് നിശ്ചിത താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന അഖിലേന്ത്യാ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലടി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തിയത്.
കർഷക സംഘം ജില്ലാ സെക്രട്ടറി പി ജ്യോതിഭാസ് ധർണ സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇ രാജഗോപാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജൻ അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ടി.ശ്രീകുമാർ ,കെ.വി.കുമാരൻ, സുരേഷ് അതളൂർ, കെ.കെ. കൊച്ചുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.