ETV Bharat / state

പ്രവാസികളുടെ മടക്കത്തിൽ തീരുമാനം വൈകിയാൽ പ്രക്ഷോഭമെന്ന്‌ മുസ്‌ലിം ലീഗ് - മലപ്പുറം വാർത്ത

പ്രവാസികൾ നാടിന്‍റെ നട്ടെല്ലാണെന്നും ചാർട്ടഡ് വിമാനം ഏർപ്പെടുത്തി അവരെ ഉടൻ നാട്ടിലെത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

Kunjalikutty  കുഞ്ഞാലിക്കുട്ടി  മലപ്പുറം വാർത്ത  malapuram news
പ്രവാസികളുടെ മടക്കത്തിൽ തീരുമാനം വൈകിയാൽ പ്രക്ഷോഭമെന്ന്‌ മുസ്ലിം ലീഗ്
author img

By

Published : Apr 27, 2020, 5:23 PM IST

മലപ്പുറം: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ സർക്കാർ അനാസ്ഥ കാണിക്കുന്നത് തുടർന്നാൽ വലിയ പ്രക്ഷോഭം നടത്തേണ്ടി വരുമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപെട്ട്‌ മുസ്‌ലിം ലീഗ് എംഎൽഎമാരും എംപിമാരും കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും അനാസ്ഥ തുടര്‍ന്നാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ മടക്കത്തിൽ തീരുമാനം വൈകിയാൽ പ്രക്ഷോഭമെന്ന്‌ മുസ്‌ലിം ലീഗ്

ഉപവാസ സമരത്തിന്‍റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രവാസികൾ നാടിന്‍റെ നട്ടെല്ലാണെന്നും ചാർട്ടഡ് വിമാനം ഏര്‍പ്പെടുത്തി‌ അവരെ ഉടൻ നാട്ടിലെത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് മുസ്‌ലിം ലീഗിന്‍റെ മൂന്ന് എംപിമാരും പതിമൂന്ന് എംഎൽഎമാരുമാണ് ഉപവാസസമരം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.