ETV Bharat / state

'ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്'; കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നുവെന്ന് കെ.ടി. ജലീൽ

മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോൺ രേഖകൾ പുറത്തുവിടുന്നില്ലെന്ന് ജലീൽ.

ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്  കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്  പികെ കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി  കെടി ജലീൽ  ജലീൽ  മുസ്ലീം ലീഗ്  ലീഗ്  കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കന്നു  കുഞ്ഞാലിക്കുട്ടി യുഗം  Kunhalikutty is a spokesperson for blackmail politics says Jaleel  Kunhalikutty  Jaleel  KTJaleel against PK Kunhalikutty  KTJaleel  PK Kunhalikutty  kunhalikkutty era in muslim league nearing end says kt jalee
'ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്'; കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കന്നുവെന്ന് കെ.ടി. ജലീൽ
author img

By

Published : Aug 8, 2021, 7:20 AM IST

Updated : Aug 8, 2021, 7:27 AM IST

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. പി.എം. അബൂബക്കർ സാഹിബിനെയും സേട്ട് സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹമാണ്. മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാൻ ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ പറഞ്ഞു.

കൊണ്ടും കൊടുത്തും

ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് കുടുംബത്തിന്‍റെ മേസ്‌തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്‌താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും ജലീൽ പറഞ്ഞു.

'ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്'; കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നുവെന്ന് കെ.ടി. ജലീൽ

രാഷ്‌ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വായ തുറക്കാത്ത ലീഗിന്‍റെ ആദ്യ പത്രസമ്മേളനമാണ് ഇന്ന് നടന്നത്. അത് ചരിത്രമാണ്. സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ പറയാൻ പറ്റി. ഇ.ടി. മുഹമ്മദ് ബഷീർ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ പറഞ്ഞു.

പി.എം.എ. സലാം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായി കാര്യങ്ങൾ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ല. കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നതെന്നും ജലീൽ അഭിപ്രായപ്പെട്ടു. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോൺ രേഖകൾ പുറത്തുവിടുന്നില്ലെന്നും കെടി ജലീല്‍ വ്യക്തമാക്കി.

ALSO READ: മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷന്‍; മുസ്ലിം ലീഗ് ഉന്നതാധികാര യോഗം

Last Updated : Aug 8, 2021, 7:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.