മലപ്പുറം: സംവരണ വിഷയത്തിൽ മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്‌ലാമി നടത്തുന്നതെന്ന് മന്ത്രി കെടി ജലീൽ. കേന്ദ്ര സർവകലാശാലയിൽ പോലും കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം സംവരണം നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പ്രക്ഷോഭവുമായി ഇക്കൂട്ടർ രംഗത്ത് വന്നതെന്നും തെരഞ്ഞെടുപ്പ് പത്രികയിൽ പോലും ഇടതുപക്ഷം മുന്നാക്ക സംവരണം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നതായും കെടി ജലീൽ പറഞ്ഞു.
സംവരണ വിഷയത്തിൽ എതിർപ്പുണ്ടെങ്കിൽ മുസ്‌ലിം ലീഗ് രംഗത്ത് വരേണ്ടതായിരുന്നു. എന്നാൽ അവർപോലും മാറിയിരിക്കുകയാണെന്നും ജലീൽ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.