ETV Bharat / state

കൊവിഡിനെ പ്രതിരോധിക്കാന്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം: മന്ത്രി ഡോ കെടി ജലീല്‍ - latest covid 19

കൊവിഡ് 19 പ്രതിരോധ നടപടികള്‍ മലപ്പുറത്ത് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി

യുദ്ധ ഘട്ടത്തില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം: മന്ത്രി ഡോ കെടി ജലീല്‍  latest covid 19  latest malapuram
യുദ്ധ ഘട്ടത്തില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം: മന്ത്രി ഡോ കെടി ജലീല്‍
author img

By

Published : Mar 27, 2020, 7:57 PM IST

Updated : Mar 27, 2020, 8:11 PM IST

മലപ്പുറം: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ പൊതു സമൂഹം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ കെടി ജലീല്‍. വൈറസിന്‍റെ സമൂഹ വ്യാപനം തടയാന്‍ ജില്ലയില്‍ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി തടയുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനാവൂ. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും മറ്റു വകുപ്പുകളും സംയുക്തമായി നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെ പൂര്‍ണതയിലെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

യുദ്ധ ഘട്ടത്തില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം: മന്ത്രി ഡോ കെടി ജലീല്‍

ഒരു ലോക രാജ്യങ്ങളിലുമില്ലാത്ത സമഗ്രമായ പ്രാദേശിക ഭരണ സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്. ജനങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്തിടപഴകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും വാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Last Updated : Mar 27, 2020, 8:11 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.