വയനാട്: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ ടി ജലീൽ. കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പൊലീസിനെ അറിയിച്ചു. സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. വളാഞ്ചേരിയിലെ ഓരോ വ്യക്തികളുമായി അടുത്തു പരിചയമുള്ള ആളാണ് താനെന്നും തന്‍റെ പരിചയത്തിലുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് താനും ഉത്തരവാദിയാണെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ഷംസുദീനോട് കൗൺസിലർ സ്ഥാനം രാജി വയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 കേസിന് ആസ്പദമായ സംഭവം.