കണ്ണൂര്‍: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കൈയ്യടി നേടാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതല്ല.
ഇന്ത്യ സാമ്പത്തികമായി തകർച്ചയിലാണ്. ജിഡിപി നിരക്ക് കുറഞ്ഞ് വരികയാണ്. പട്ടിണി മരണവും കർഷക ആത്മഹത്യയും ഇന്ധനവില വർധനയും കേന്ദ്രത്തിന് വിഷയമല്ലെന്നും വർഗീയ അജണ്ടയാണ് മോദി സർക്കാർ നിലനിർത്തി കൊണ്ടു പോകുന്നതെന്നും കെപിഎ മജീദ് കണ്ണൂരിൽ പറഞ്ഞു.