ETV Bharat / state

മുടങ്ങാതെ നോമ്പെടുത്ത് ഷാജി; സഹനത്തിന്‍റേയും ശാന്തതയുടേയും സന്ദേശം

നാല് വര്‍ഷമായി മുടങ്ങാതെ നോമ്പെടുക്കാറുണ്ടെന്ന് ഷാജി.

ഷാജി
author img

By

Published : May 28, 2019, 7:32 AM IST

മലപ്പുറം: അന്യമതസ്ഥനായിട്ടും റമദാന്‍ മാസത്തില്‍ മുടങ്ങാതെ നോമ്പെടുക്കാറുണ്ട് ഷാജി. മലപ്പുറം വളാഞ്ചേരിയില്‍ ഹോംഗാര്‍ഡ് ആണ് ഇദ്ദേഹം. നട്ടുച്ച വെയിലത്തും മലപ്പുറം വളാഞ്ചേരി നഗരത്തിലെ ഗതാഗത നിയന്ത്രണത്തില്‍ സജീവമാണ് ഷാജി. ഹോംഗാര്‍ഡ് ആയി ജോലിയില്‍ പ്രവേശിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞു. റമദാന്‍ മാസങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലനായാണ് ഷാജിയെ കാണാന്‍ സാധിക്കുക. ജോലി സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ കടകളില്‍ നിന്ന് നോമ്പ് തുറക്കും. അല്ലാത്തപ്പോള്‍ വീട്ടുകാര്‍ക്കൊപ്പവും. നോമ്പ് അനുഷ്ഠിക്കുന്നത് ശരീരത്തിനും മനസ്സിനും വളരെ ഉന്മേഷം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

സഹനത്തിന്‍റേയും ശാന്തതയുടേയും സന്ദേശമാണ് റംസാന്‍ തനിക്ക് നല്‍കുന്നതെന്ന് ഷാജി

സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഷാജി ഹോംഗാര്‍ഡായി സേവനം തുടങ്ങുന്നത്. തിരക്ക് നിയന്ത്രിക്കുമ്പോള്‍ ഡ്രൈവര്‍മാരോട് ശബ്ദം കനപ്പിച്ച് സംസാരിക്കേണ്ടി വരാറുണ്ട്. ഇത് തനിക്ക് വളരെയേറെ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഷാജി പറയുന്നു. സഹനത്തിന്‍റേയും ശാന്തതയുടേയും സന്ദേശമാണ് റമദാന്‍ തനിക്ക് നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

Intro:നട്ടുച്ച വെയിലത്തും മലപ്പുറം വളാഞ്ചേരി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു ഹോംഗാര്‍ഡ് ഉണ്ട് നാല് വര്‍ഷമായി റംസാന്‍ വ്രതമെടുക്കുന്ന ഷാജി എന്ന ഹോംഗാര്‍ഡ് വ്യത്യസ്ഥനാവുകയാണ്. 

Body:ഇതരമത അനുഷ്ടാനമാണെങ്കിലും നോമ്പെടുക്കുന്നത് പുണ്യപ്രവര്‍ത്തിയാണെന്ന് വിശ്വസിക്കുന്ന ഷാജിക്ക് പിന്തുണനല്‍കുന്നത്

Conclusion:ഹോംഗാര്‍ഡ് ആയി ഒമ്പത് വര്‍ഷം പിന്നിട്ടു.ട്രാഫിക്കിലെ ജോലി ഒരു സാഹസമാണ്.ഏറെ തിരക്കുള്ള വളാഞ്ചേരി നഗരത്തെ ഒന്ന് ഒതുക്കി നിര്‍ത്താന്‍ ഷാജിയും സഹപ്രവര്‍ത്തകരും ഏറെ കഷ്ടപ്പെടാറുണ്ട്.റംസാന്‍ എത്തിയാല്‍ പതിവില്‍ കൂടുതല്‍ ഉന്മേഷവാനാകും ഷാജി.നാല് വര്‍ഷമായി റംസാന്‍ വ്രതമെടുക്കുന്ന കോട്ടപ്പറമ്പില്‍ ഷാജിയെന്ന ഈ ഹോംഗാര്‍ഡ് വ്യത്യസ്ഥാനാണ്.നോമ്പുകാലത്തെ കുറിച്ച് ഷാജിക്ക് പറയാനുള്ളത് ഇങ്ങന 

ബൈറ്റ്-
ഷാജി

ഇതരമത അനുഷ്ടാനമാണെങ്കിലും നോമ്പെടുക്കുന്നത് പുണ്യപ്രവര്‍ത്തിയാണെന്ന് വിശ്വസിക്കുന്ന ഷാജിക്ക് പിന്തുണനല്‍കുന്നത് കുടുംബമാണ്.സി.ആര്‍.പി.എഫില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് വളാഞ്ചേരിയില്‍ ഹോംഗാര്‍ഡായി സേവനം തുടരുന്നത്.ഡ്യൂട്ടിയിലുള്ള സമയത്ത് സുഹൃത്ത്ക്കള്‍ക്കൊപ്പം ടൗണിലെ കടകളില്‍ നിന്ന് നോമ്പ് തുറക്കും.അല്ലാത്തപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം.നോമ്പ് നോല്‍ക്കുനദനത് മനസ്സിനും ശരീരത്തിനും ഏറെ ഉന്മേഷം നല്‍കുന്നുണ്ടെന്ന് ഷാജി പറയുന്നു.പ്രശസതിക്ക് വേണ്ടിയല്ല ഇങ്ങനെയൊന്നും ചെയ്യുന്നത്.റംസാന്റെ പുണ്യം തന്നെയും തേടിയെത്തുമെന്ന വിശ്വാസം ഷാജിക്കുണ്ട്.ടൗണിലെ തിരക്ക് നിയന്ത്രിക്കുമ്പോള്‍ വാഹന ഡ്രൈവര്‍മാരോട് ശബ്ദം കനപ്പിച്ച് സംസാരിക്കേണ്ടിവരാറുണ്.പക്ഷേ അതെപ്പോഴും മനസ്സിനെ വേദനിപ്പിക്കാറുണ്ടെന്നും,സഹനത്തിന്റെയും ശാന്തതയുടേയും സന്ദേശമാണ് റംസാന്‍ തനിക്ക് നല്‍കുന്നതെന്നും പറഞ്ഞ് വീണ്ടും ജോലിതിരക്കുകളിലേക്ക് ഷാജി മടങ്ങി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.