ETV Bharat / state

കണക്കുകൂട്ടി മലപ്പുറം: മനസറിയാതെ മുന്നണികൾ - മലപ്പുറം

ന്യൂനപക്ഷ സംരക്ഷണത്തിന് കോണ്‍ഗ്രസ് ചേരിയെ ശക്തിപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ്. യുവ സ്ഥാനാര്‍ഥിയുടെ കടന്ന് വരവ് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ്. വോട്ട് ശതമാനം ഉയര്‍ത്തുമെന്ന് എന്‍ഡിഎ.

മലപ്പുറം എങ്ങോട്ട് ചായും
author img

By

Published : Apr 25, 2019, 1:52 PM IST

മലപ്പുറം: ഏഴു പതിറ്റാണ്ടിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ഇടതിനെ തുണച്ച മലപ്പുറം മുസ്ലീം ലീഗിന്‍റെ ശക്തി മണ്ഡലമാണ്. വിജയം തുടരുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ മഞ്ചേരി ആവര്‍ത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂടുമെന്ന കണക്കുകൂട്ടലാണ് മുസ്‌ലിംലീഗ് മലപ്പുറം മണ്ഡലം സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. വിജയപ്രതീക്ഷയില്ലെങ്കിലും ഇത്തവണ യുഡിഎഫിന്‍റെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാവുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. 75.37% പോളിങ് നടന്ന മലപ്പുറത്ത് കൊണ്ടോട്ടി നിയോജക മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 2017 നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലേറെ വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 172000 വോട്ടായിരുന്നു. ഇത്തവണ ഭൂരിപക്ഷം രണ്ട് ലക്ഷത്തിലെത്തുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ എന്‍ഡിഎ വിരുദ്ധ വോട്ടുകളും വലത് ചേരിയിലേക്ക് വീഴുമെന്ന കണക്കുകൂട്ടലും ശക്തമാണ്. മൂന്ന് തവണ മന്ത്രിയും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ സംരക്ഷണത്തിന് കോണ്‍ഗ്രസ് ചേരിയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തിയത്. ലീഗ് പ്രതിനിധികള്‍ കാലങ്ങളായി നടപ്പാക്കിയ വികസനവും സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളും മുഖ്യ പ്രചാരണ വിഷയങ്ങളായി.

അതേസമയം യുഡിഎഫിന് വലിയ ഭൂരിപക്ഷം നേടാനാകില്ലെന്നും യുവ സ്ഥാനാർഥിയുടെ കടന്നുവരവ് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞെന്നും സിപിഎം വാദിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇല്ലാതിരുന്ന പിഡിപിയും എസ്ഡിപിഐയും ഇത്തവണ വോട്ട് ഭിന്നിപ്പിക്കുമെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഇടത് ചേരി കരുതുന്നു. ശബരിമല വിഷയവും കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികളും മുന്‍നിര്‍ത്തി പ്രചരണം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ കഴിഞ്ഞ വര്‍ഷത്തെ വോട്ട് വിഹിതമായ 7.02% ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ്.

Intro:കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം തേടുമെന്ന് കണക്കുകൂട്ടലാണ് മുസ്‌ലിംലീഗ് മലപ്പുറം മണ്ഡലം സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. വിജയപ്രതീക്ഷയിൽ എങ്കിലും ഇത്തവണ യുഡിഎഫിനെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാവുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു.

Body:2017 നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നേടിയ 172000 വോട്ടിന് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സിപിഎമ്മിനെ കണക്കുകൂട്ടൽ ,യുവ സ്ഥാനാർഥിയുടെ കടന്നുവരവ് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടും സിപിഎം കണക്കുകൂട്ടുന്നു. കഴിഞ്ഞതവണ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിംലീഗിലെ മണ്ഡലത്തിലുള്ളത്.ഇവർക്കിടയിൽ വോട്ട് ഭിന്നിപ്പുണ്ടാക്കാൻ ഇറങ്ങിയ nda എസ്ഡിപിഐയും മികച്ച പ്രതികരണം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വാസത്തിലാണ് ഇവർ, ലോക്സഭാ മണ്ഡലത്തിൽ 75 .37 ശതമാനം പോളിംഗ് ആണ് ഇത്തവണ നടന്നത്.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.