കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് വേണ്ടി പാചക മത്സരം സംഘടിപ്പിച്ച് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍. "വടക്കിനി ജംഗ്ഷൻ " എന്ന് പേരിട്ട പാചക മത്സരത്തില്‍ ആബിദ, മൈമുന എന്നിവർ വിജയികളായി.
മലപ്പുറം ഡിടിപിസി ഹാളിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. 11 യൂണിറ്റുകളിലായി നടന്ന മത്സരത്തില്‍ പ്രധാനമായും മൂന്ന് വിഭവങ്ങളാണ് മത്സരാര്‍ത്ഥികള്‍ തയ്യാറാക്കിയത്. ജഡ്ജസിന്‍റെ നിര്‍ദ്ദേശ പ്രകാരം എല്ലാ യൂണിറ്റുകളിലും ചില്ലി ചിക്കൻ, കാരറ്റ് അലുവ എന്നീ വിഭവങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഇഷ്ടമുള്ള മറ്റൊരു വിഭവം തയ്യാറാക്കാനും മത്സരാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒന്നരമണിക്കൂറായിരുന്നു മത്സരത്തിന് അനുവദിച്ചിരുന്ന സമയം.
വിജയികളായ ആബിദ, മൈമുന എന്നിവര്‍ക്ക് 'ചാദിന്‍റെ ഹൂറി പട്ടവും' ക്യാഷ് അവാര്‍ഡുകളും ലഭിച്ചു. ഓവനില്ലാതെ ആവിയിൽ വേവിച്ചെടുത്ത ചക്കകൊണ്ടുള്ള പിസ്സ ഉണ്ടാക്കിയാണ് മൈമുന ഒന്നാംസ്ഥാനം നേടിയെടുത്തത്. ഒന്നാം സ്ഥാനത്തിന് പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപയും ആയിരുന്നു സമ്മാനം. കുടുംബശ്രീയുടെ കാറ്ററിംഗ് യൂണിറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.