മലപ്പുറം: തവനൂര്‍ നിയമസഭ പോരിൽ മുൻ മന്ത്രി കെ.ടി ജലീലിന് വിജയം. ജീവകാരുണ്യ പ്രവർത്തകനും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജലീൽ കീഴടക്കിയത്. 2564 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജലീലിന്‍റെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ഫിറോസായിരുന്നു മുന്നിൽ.
2011ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ച ചരിത്രമാണുള്ളത്. 2011ലെ 6854 വോട്ടിന്‍റെ ഭൂരിപക്ഷം 2016ൽ 17064 ആയി ഉയർത്തിയിരുന്നു. എന്നാല്‍ ഫിറോസ് ജലീലിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.