ETV Bharat / state

മലപ്പുറം ജില്ലയിലെ അതിഥി തൊഴിലാളികളുടെ ആദ്യസംഘം സ്വന്തം നാട്ടിലേക്ക് യാത്രതിരിച്ചു

ബിഹാറിലേക്ക് യാത്ര പുറപ്പെടുന്ന അതിഥി തൊഴിലാളികളെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ബസുകളിലാണ് എത്തിച്ചത്. ഒരു ബസിൽ 30പേർ വീതമാണ് ഉണ്ടായിരുന്നത്

TIRURRAYILWAY  മലപ്പുറം ജില്ല  അതിഥി തൊഴിലാളി  യാത്രതിരിച്ചു  മേഖല  വളാഞ്ചേരി
മലപ്പുറം ജില്ലയിലെ അതിഥി തൊഴിലാളികളുടെ ആദ്യസംഘം സ്വന്തം നാട്ടിലേക്ക് യാത്രതിരിച്ചു
author img

By

Published : May 2, 2020, 10:25 PM IST

മലപ്പുറം: ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ ആദ്യസംഘം സ്വന്തം നാട്ടിലേക്ക് യാത്രതിരിച്ചു. ബിഹാറിൽ നിന്നുള്ള 1200 അതിഥി തൊഴിലാളികളാണ് തിരൂരിൽ നിന്ന് യാത്രതിരിച്ചത്. തിരൂർ, കോട്ടക്കൽ, കല്‍പകഞ്ചേരി, കുറ്റിപ്പുറം, വളാഞ്ചേരി, പൊന്നാനി, തിരൂരങ്ങാടി എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ഇന്ന് യാത്ര തിരിച്ചത്.

മലപ്പുറം ജില്ലയിലെ അതിഥി തൊഴിലാളികളുടെ ആദ്യസംഘം സ്വന്തം നാട്ടിലേക്ക് യാത്രതിരിച്ചു

ബിഹാറിലേക്ക് യാത്ര പുറപ്പെടുന്ന അതിഥി തൊഴിലാളികളെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ബസുകളിലാണ് എത്തിച്ചത്. ഒരു ബസിൽ 30പേർ വീതമാണ് ഉണ്ടായിരുന്നത്. ഇതിനായി മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും 15 ബസുകളാണ് സർവീസ് നടത്തിയത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഗർഭിണികൾക്കും കുടുംബമായി എത്തുന്നവർക്കും മുൻഗണന നൽകി. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മുഴുവൻ പേരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിനുശേഷമാണ് യാത്ര തിരിക്കാൻ അനുവദിച്ചത്. യാത്രചെയ്യുന്നവർ ട്രെയിൻ ടിക്കറ്റ് തുകയായി 1200 രൂപ നൽകണം. ഭക്ഷണമായി ചപ്പാത്തിയും കറിയും പഴങ്ങളും വാട്ടർബോട്ടിലും നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.