ETV Bharat / state

കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിർമാണ തൊഴിലാളി യൂണിയൻ - Kerala Construction Workers Union

രാജ്യത്തെ പതിനാറ് കോടിയിലധികം തൊഴിലാളികളെ പട്ടിണിക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ വൻകിട കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണെന്ന് കേരള നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണൻ കോട്ടുമല

കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിർമാണ തൊഴിലാളി യൂണിയൻ

author img

By

Published : Jul 4, 2020, 5:58 PM IST

Updated : Jul 4, 2020, 6:19 PM IST

മലപ്പുറം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള നിർമാണ തൊഴിലാളി യൂണിയൻ രംഗത്ത്. രാജ്യത്തെ പതിനാറ് കോടിയിലധികം തൊഴിലാളികളെ പട്ടിണിക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ വൻകിട കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണെന്ന് എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണൻ കോട്ടുമല ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിർമാണ തൊഴിലാളി യൂണിയൻ

തിരൂരങ്ങാടി ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാക്ടറി ആക്ടും, ഐ.ടി ആക്ടും, മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ടും തൊഴില്‍ സമയം 12 മണിക്കൂറിലേക്ക് നീട്ടിയതും തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ലോക്ക് ഡൗണിനിടയിലും സസ്‌പെന്‍റ് ചെയ്യുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വിലവർധനവിലൂടെ എക്‌സൈസ് നികുതി ഇനത്തിൽ ശതകോടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കികൊണ്ടിരിക്കുന്നതെന്നും കൃഷ്ണൻ കോട്ടുമല പറഞ്ഞു. റസാഖ് ചേക്കാലി (എസ്.ടി.യു) ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ഇബ്രാഹിം കുട്ടി, ജാഫർ മച്ചിങ്ങൽ, (സി.ഐ.ടി.യു), വാസുകാരയിൽ, എം.ബി രാധാകൃഷ്ണൻ(എച്ച്.എം.എസ്) തുടങ്ങിയവര്‍ സംസാരിച്ചു.

Last Updated : Jul 4, 2020, 6:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.