ETV Bharat / state

പൊന്നാനി തീരത്ത് വീശുന്നത് ചുവപ്പൻ കാറ്റോ, അട്ടിമറിയോ? - പൊന്നാനിയുടെ ചരിത്രം

ഇടത് സ്ഥാനാർഥി പ്രഖ്യാപനത്തോടെ അണപ്പൊട്ടിയ പ്രതിഷേധങ്ങളിലൂടെയാണ് പൊന്നാനി വാർത്തകളിൽ ഇടം പിടിക്കുന്നത്. വലതു ആധിപത്യമുള്ള ജില്ലയിലെ ഇടത്കോട്ട പ്രതിഷേധ കൊടുങ്കാറ്റിൽ ഇളക്കം തട്ടുമോ എന്നതാണ് ഇക്കുറി രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്.

kerala assembly election  ponnani constituency  ponnani constituency history  election news  പൊന്നാനി നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ്  പൊന്നാനി ആർക്കൊപ്പം  പൊന്നാനിയുടെ ചരിത്രം  പൊന്നാനി പ്രതിഷേധം
പൊന്നാനി
author img

By

Published : Mar 13, 2021, 7:23 PM IST

പിറവി കൊണ്ട കാലം മുതൽ ഇടത് വലത് മുന്നണികളെ മാറി മാറി സ്വീകരിച്ച ചരിത്രമാണ് പൊന്നാനിയുടേത്. 1957 മുതൽ 87 വരെ വലതിനോട് ഏറെയും കൂറ് പുലർത്തിയ മണ്ഡലം 91 മുതൽ ഏറെയും ചാഞ്ഞത് ഇടത്തേക്ക്. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള പ്രദേശം. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം, സ്ഥാനാർഥി നിർണയത്തിലെ പൊരുത്ത കേടുകള്‍ പ്രതിഷേധമായി ആളിക്കത്തിയതോടെ പൊന്നാനി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു.

മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി നന്ദകുമാറിനെ പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലറങ്ങിയത്. ആളിക്കത്തിയ ഈ പ്രതിഷേധം തന്നെയാണ് ഇക്കുറി പൊന്നാനിയുടെ തെരഞ്ഞെടുപ്പ് കളരിയെ ചൂട് പിടിപ്പിക്കുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച് പ്രവർത്തകരെ ഒപ്പം നിർത്തുമെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും 15 വർഷമായി കൈവശമുള്ള മണ്ഡലം പ്രതിഷേധക്കാറ്റിൽ വലത്തേക്ക് ചായുമോ എന്നത് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നു.

മണ്ഡലത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം

1957ൽ തുടങ്ങിയ പൊന്നാനിയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം ആരംഭിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാർഥി കെ കുഞ്ഞമ്പുവിലൂടെയാണ്. ആദ്യ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ കുഞ്ഞമ്പുവിനെ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു. 60ൽ ഒരിക്കൽകൂടി കുഞ്ഞമ്പുവിന് അവസരം നൽകിയ മണ്ഡലം 77 വരെ വലതിനെ പിന്തുണച്ചു.

എന്നാൽ 1980ൽ കാര്യങ്ങള്‍ മാറിമാറിഞ്ഞു. കെ ശ്രീധരനിലൂടെ മണ്ഡലത്തിൽ ഇടതു തരംഗം. 82ൽ മണ്ഡലം വീണ്ടും വലത്തേക്ക് ചാടി. എംപി ഗംഗാധരനിലൂടെ യുഡിഎഫ് പിടിച്ച മണ്ഡലം 87ലും മുന്നണിക്കൊപ്പം തന്നെ നിന്നു. 91ല്‍ ഇകെ ഇമ്പിച്ചി ബാവയിലൂടെ മണ്ഡലം എൽഡിഎഫിന് സ്വന്തം. 96ൽ പാലോളി മുഹമ്മദ് കുട്ടിയിലൂടെ മണ്ഡലത്തിൽ വീണ്ടും ചുവപ്പ് കാറ്റ്. എന്നാൽ 2001ൽ വലത് സ്ഥാനാർഥി എംപി ഗംഗാധരൻ മണ്ഡലം എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. 2006 മുതൽ ഇടതിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 15 വർഷം ഇടതിനൊപ്പം കൂടിയ മണ്ഡലം 2006ൽ പാലോളി മുഹമ്മദ് കുട്ടിയേയും, 2011ലും , 2016ലും പി ശ്രീരാമകൃഷ്‌ണനെയും നിയമസഭയിലെത്തിച്ചു.

kerala assembly election  ponnani constituency  ponnani constituency history  election news  പൊന്നാനി നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ്  പൊന്നാനി ആർക്കൊപ്പം  പൊന്നാനിയുടെ ചരിത്രം  പൊന്നാനി പ്രതിഷേധം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

മണ്ഡലത്തിലെ രാഷ്‌ട്രീയം

കഴിഞ്ഞ 15 വർഷമായി ഒപ്പം നിൽക്കുന്ന മണ്ഡലത്തെ ഇത്തവണയും ഒപ്പം നിർത്തിയെ മതിയാവു, ഇടതു മുന്നണിക്ക്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ തുടങ്ങിയ പ്രതിഷേധങ്ങളാണ് മണ്ഡലത്തിൽ ഇടത് നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിസന്ധികൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് നേതൃത്വം പറയുമ്പോഴും പുകയുന്ന പൊരുത്തകേടുകൾ മുന്നണിക്ക് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. തദ്ദേശ പോരിലും മണ്ഡലത്തിൽ ഇഞ്ചോടിച്ച പോരാട്ടം നടന്നതോടെ ഇക്കുക്കറി കാര്യങ്ങൾ അത്ര എളുപ്പമല്ല ഇടതിന്. പി നന്ദകുമാറിന്‍റെ സ്ഥാനാർഥിത്വത്തില്‍ അണികളുടെ നിലപാടും നിർണായകമാണ്. അതുകൊണ്ട് തന്നെ വലത്തിനോട് ചാഞ്ഞു നിൽക്കുന്ന ജില്ലയിലെ പൊന്നാനി കോട്ട വിട്ടുകൊടുക്കാതിരിക്കാൻ മുന്നണി ഇത്തവണ അരയും തലയും മുറക്കി തന്നെ ഇറങ്ങേണ്ടി വന്നേക്കും

ഇടത്തേക്ക് ചരിഞ്ഞ മണ്ഡലം ഇക്കുറി തിരിച്ചു പിടിച്ചേ മതിയാകു യുഡിഎഫിന്. വലതിനോട് കൂറ് പുലർത്തുന്ന ജില്ലയിൽ ഇടത്തേക്ക് ചരിഞ്ഞ ചുരുക്കകം മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. കഴിഞ്ഞ 15 വർഷത്തെ ഇടത് ആധിപത്യം വലതു ക്യാമ്പിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും, ഇടത് പാളയത്തിലെ വിള്ളൽ നേട്ടമാകുമെന്ന് മുന്നണി വിലയിരുത്തുന്നു. ഇടത്തേക്കും വലത്തേക്കും ചരിയുന്ന മണ്ഡലത്തിന്‍റെ ചരിത്രവും വലത് ക്യാമ്പിന് ആശ്വാസമാണ്. ഇടത് തരംഗമുണ്ടായ തദേശ തെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താൻ കഴിഞ്ഞതും മുന്നണിക്ക് അത്മവിശ്വാസം വർധിപ്പിക്കുന്നു. അഞ്ച് പഞ്ചായത്തുകള്‍ ഉള്ള മണ്ഡലത്തിൽ രണ്ടെണ്ണം വലതിനൊപ്പമാണ്.

ഇടത് വലത് മുന്നണികൾ നേരിട്ടു പോരാടുന്ന മണ്ഡലത്തിൽ വലിയ പ്രതീക്ഷകൾ എൻഡിഎ വച്ച് പുലർത്തുന്നില്ല. എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മണ്ഡലത്തിൽ 8.23 ശതമാനം വോട്ട് നേടാൻ മാത്രമേ 2016ൽ മുന്നണിക്കായുള്ളു. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മണ്ഡലത്തിൽ ഉണ്ടാകുന്ന വോട്ട് വർധന മുന്നണിക്ക് ആശ്വാസം നൽകുന്ന ഘടകമാണ്.

മണ്ഡലത്തിലെ ആലംകോട്, പെരുമ്പടപ്പ്, വെളിയംകോട് എന്നി പഞ്ചായത്തുകളും പൊന്നാനി നഗരസഭയും എൽഡിഎഫിനൊപ്പവും, നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്.

തദേശ തെരഞ്ഞെടുപ്പ് 2020 പഞ്ചായത്ത് ഫലം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 2021 ജനുവരി വരെയുള്ള കണക്ക് പ്രകാരം 197524 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 95839 പുരുഷ വോട്ടർമാരും 101684 സ്‌ത്രീ വോട്ടർമാരും ഉള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.