ETV Bharat / state

കവളപ്പാറ ദുരന്തം; വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍

author img

By

Published : Nov 21, 2019, 3:47 AM IST

ദുരന്ത ബാധിത പ്രദേശത്തെയും സമീപത്തെയും നൂറിലധികം കുടുംബങ്ങളാണ് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്.

കവളപ്പാറ ദുരന്തം; വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍

മലപ്പുറം: കവളപ്പാറയിലെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍. ദുരന്ത ബാധിത പ്രദേശത്തെയും സമീപത്തെയും നൂറിലധികം കുടുംബങ്ങളാണ് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഇതിൽ പകുതിയിലേറെ കുടുംബങ്ങളും വീടും സ്ഥലവും പൂർണമായും നഷ്‌ടപ്പെട്ടവരാണ്. ജിയോളജി വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും നേരെ വാടക വീടുകളിലേക്ക് താമസം മാറ്റിയത്. എന്നാല്‍ കൃത്യമായ ഉപജീവനമാര്‍ഗങ്ങളില്ലാത്തതിനാല്‍ രണ്ട് മാസത്തിലേറെയായി വാടക നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് മിക്ക കുടുംബങ്ങളും. അതിനാല്‍ ദുരന്ത ബാധിത സ്ഥലത്ത് ഷെഡ്ഡ് ഉണ്ടാക്കി താമസിക്കാനാണ് ചില കുടുംബങ്ങളുടെ തീരുമാനം.

Intro:ദുരന്തത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാടക നൽകാൻ നിർവാഹം ഇല്ലാതെ ദുരിതത്തിൽBody:കവളപ്പാറ
ദുരന്തത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാടക നൽകാൻ നിർവാഹം ഇല്ലാതെ ദുരിതത്തിൽ
ദുരന്ത സ്ഥലത്തും തൊട്ടടുത്തുള്ള നൂറിലധികം കുടുംബങ്ങളാണ് വിവിധ ഇടങ്ങളിൽ വാടകക്ക് കഴിയുന്നത് ഇതിൽ പകുതിയിലേറെ കുടുംബങ്ങൾ വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവരാണ് ബാക്കിയുള്ളവരുടെ വീടുകൾ താമസിക്കാൻ പറ്റാത്തതുമാണ് തകർന്ന തിരിച്ചെത്തി താമസിക്കണം എന്ന് കരുതിയ കുടുംബങ്ങൾ ജിയോളജി വകുപ്പ് അധികൃതർ നിർദ്ദേശത്തെത്തുടർന്ന് വാടക വീടുകളിലേക്ക് താമസമാക്കിയത് ക്യാമ്പിൽ നിന്നും നേരെ വാടക വീട്ടിലെത്തി താമസിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം വാടക നൽകാൻ കഴിയാത്തതിനാൽ ദുരിത സ്ഥലത്ത് ഷെഡ്ഡ് ഉണ്ടാക്കി അവിടെ താമസിക്കുകയാണ് ചില കുടുംബങ്ങളുടെ തീരുമാനംConclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.