മലപ്പുറം: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ 2.3 കിലോ സ്വർണം കടത്തികൊണ്ടുവന്ന പ്രതി പീഡന കേസിൽ പിടിയിൽ. കൊളത്തൂർ ഓണപ്പുട സ്വദേശി മുഹമ്മദ് ഷഫീഖ്(25) ആണ് പിടിയിലായത്. വലമ്പൂരിലുള്ള പെൺകുട്ടിയുടെ പരാതിയിൽ മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.